തളിപ്പറമ്പ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ തീരുമാനത്തിനെതിരെ കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യ സമിതിയില്‍ പോര്.ഇന്നലെ നടന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് വയല്‍ക്കിളികളും ഐക്യദാര്‍ഢ്യസമിതിയുടെ ഭാരവാഹികളുമായി വാക്കേറ്റം നടന്നു.
വയല്‍ക്കിളികള്‍ക്ക് സ്വന്തം നിലയില്‍ മത്സരിക്കാമെന്നും ഐക്യദാര്‍ഢ്യസമിതി അതിന് പിന്തുണ നല്‍കില്ലെന്നും ചെയര്മാന് ഡോ.ഡി.സുരേന്ദ്രനാഥ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനിന്ന സുരേഷ് കീഴാറ്റൂര്‍ ഐക്യദാര്ഢ്യസമിതിയിലെ മുപ്പതിലേറെ വരുന്ന സംഘടനകളില്‍ എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും ഉള്‍പ്പെടെ മത്സരരംഗത്തുണ്ടെന്നും അതുകൊണ്ടു താനും മത്സരിക്കും എന്ന നിലപാടില്‍ ഉറച്ചുനിന്നു.
ഇതേപ്പറ്റി ചേരിതിരിഞ്ഞ് വാക്കേറ്റം നടന്നതായി സൂചനയുണ്ട്. മത്സരിക്കാന്‍ തീരുമാനിച്ചതായും അടുത്ത ദിവസം ചേരുന്ന വയൽക്കിളികളുടെ യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് തങ്ങളുടെ അജണ്ടയിലില്ലെന്നും, ഇക്കാര്യത്തില്‍ വയല്‍ക്കിളികള്‍ക്ക് പിന്തുണനല്കില്ലെന്നും കണ്‍വീനര്‍ നോബിള്‍ പൈകട പറഞ്ഞു.