മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് കുളംബസാറിലെ നിർമാണം പൂർത്തിയാകാത്ത വീടിനുള്ളിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.സമീപത്തെ ഹൈവേയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മറ്റൊരു യുവാവിനെ നാട്ടുകാർ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുഴപ്പിലങ്ങാട് ബീച്ച് ചിൽഡ്രൻസ് പാർക്കിന് സമീപത്തെ ഖാലിദ്-ഹസീന ദന്പതികളുടെ മകൻ മിഗ്ദാദ് (24) ആണ് മരണമടഞ്ഞത്. ഇന്നുരാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. എടക്കാട് പോലീസിന്റെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.