പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് വാര്‍ത്ത.ഇന്നലെയാണ് താന്‍ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ച കാര്യം ഇവര്‍ അടുപ്പക്കാരുമായി പങ്കിട്ടത്. തനിക്ക് ഇപ്പോള്‍ നിരവധി അസുഖങ്ങളുണ്ടെന്നും ചികിത്സിക്കാന്‍ പണം ആവശ്യമായതിനാലാണ് സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും രാജേശ്വരി പറയുന്നു. നാട്ടുകാര്‍ നല്കിയ പണം പലവഴിക്ക് ചെലവായിപ്പോയെന്നും രാജേശ്വരി പറയുന്നു.
വീട്ടില്‍ പൈപ്പ് വെള്ളമായിരുന്നു കിട്ടിയിരുന്നത്. അതും ചോരക്കളറില്‍. അതുകൊണ്ട് ഒരു കിണര്‍കുഴിച്ചു. അതില്‍ വെള്ളം കിട്ടിയില്ല. രണ്ടാമത് ഒരു കിണര്‍കൂടി കൂഴിച്ചു. ഇപ്പോള്‍ ഈ കിണറ്റിലെ വെള്ളമാണ് ഉപയോഗയിക്കുന്നത്. ഇതിന് ഒരു കൊച്ചിനെ കെട്ടിച്ചുവിടാനുള്ള പണം അവര്‍ വാങ്ങി. വീട്ടില്‍ വളര്‍ത്തിയിരുന്ന മുയലുകളെയും പ്രാവുകളെയും ആരോ വിഷം വച്ച് കൊന്നു. ഇതിന് ശേഷം കൊച്ചിനെ കൊന്നപോലെ എന്നേയും കൊല്ലാന്‍ ആരൊക്കെയോ ശ്രമിക്കുന്നുണ്ടെന്ന് സംശയമായി. അതുകൊണ്ട് വീടിനു ചുറ്റും കാമറ സ്ഥാപിക്കുകയും ചെയ്തു.വലിയൊരു ആഗ്രഹമായിരുന്നു ചെറിയൊരു ജിമിക്കി കമ്മല്‍ വാങ്ങിക്കണമെന്ന്. ആ ആഗ്രഹം തീര്‍ക്കാന്‍ ഒരു ജിമിക്കി കമ്മല്‍ വാങ്ങിയപ്പോള്‍ ദീപമോള്‍ക്കും കൊച്ചിനും കൂടി കുറച്ചു സ്വര്‍ണം വാങ്ങി.
പണം ആവശ്യമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ ചെലവാക്കാവു എന്ന് സാറന്മാര് പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഇതൊക്കെ വാങ്ങിയത്. രാജമാണിക്യം സാര്‍ എസ് ബി ഐ യില്‍ നിക്ഷേപിച്ച ,നാട്ടുകാര്‍ നല്കിയ പണത്തില്‍ നിന്നാണ് ഇതൊക്കെ ചെയ്തത്. ആശുപത്രിയില്‍ കിടന്നപ്പോഴും ഒരുപാട് കാശ് ചെലവായി. കുറച്ചു പണം കൂടി പണം കൂടി വേണമെന്ന് പറഞ്ഞപ്പോള്‍ ബാങ്കിലെ മേഡം പറഞ്ഞു പണംമൊക്കെ തീരാറായി എന്ന്. ഇതിലെന്തോ തിരിമറയുണ്ടെന്നാണ് എനിക്ക് തോന്നത്. അക്കൗണ്ടില്‍ നിന്നും 25,00,000 രൂപ ( ഇരുപത്തിയഞ്ച് ലക്ഷം രൂപ )തിരിമറി നടന്നെന്നും പറഞ്ഞ് ഞാന്‍ കാറില്‍ പഴനിക്ക് പോകുമ്പോള്‍ മൂവാറ്റുപുഴ ഭാഗത്ത് വച്ച് പൊലീസുകാര്‍ തടഞ്ഞു നിര്‍ത്തി ചോദിച്ചു. എനിക്ക് ഒന്നുമറിയില്ലെന്നു പറഞ്ഞു.
ഉമ്മന്‍ചാണ്ടി സാര്‍ മുഖ്യ മന്ത്രിയായിരുന്നപ്പോള്‍ കോണ്ഗ്രസ്സുകാര് കൊണ്ടുതന്ന 15 ലക്ഷം 10 വര്‍ഷം കഴിഞ്ഞിട്ടേ കിട്ടു എന്നാണ് അര്‍ബന്‍ ബാങ്കുകാര് പറയുന്നേ.അതീന്ന് കുറച്ച് കാശെങ്കിലും തരാമോന്ന് എല്‍ദോസ്സ് കുന്നപ്പിള്ളി എംഎല്‍എയെ കണ്ട് ചോദിച്ചു.അപേക്ഷ എഴുതി തന്നാല്‍ നോക്കാമെന്നു പറഞ്ഞപ്പോള്‍ എഴുതിക്കൊടുക്കുകയും ചെയ്തു. മകളുടെ മരണത്തിന് ശേഷം കൂറച്ചുകാലം ജോലിക്കു പോയി. അസുഖങ്ങള്‍ മൂലം ഇത് തുടരാന്‍ പറ്റാതായി. ഉറക്കം നില്ക്കാന് വയ്യ. സമയത്ത് ഉറങ്ങിയില്ലങ്കില്‍ നെഞ്ചെരിച്ചിലും മേലുവേദനയും തുടങ്ങും. പിന്നെ ശരീരം നീരുവയ്ക്കും.പനിയും തുടങ്ങും.പിന്നെ ആശുപത്രിയില്‍ അഡ്മിറ്റാവാതെ രക്ഷയില്ല.
ഇതുകൊണ്ട് ഇപ്പോള്‍ പണിയ്ക്കൊന്നും പോകുന്നില്ല. ചികിത്സയ്ക്കോ സ്വന്തം ആവശ്യത്തിലോ കൈയില്‍ പണമില്ല.സര്‍ക്കാര്‍ നല്‍കിവരുന്ന മാസം 5000 രൂപ വീതമുള്ള പെന്ഷന് രണ്ട് മാസംകൂടുമ്പോഴൊക്കെയാണ് കിട്ടുന്നത്. ഇത് കടം തീര്‍ക്കാന്‍ പോലും തികയുന്നില്ല. ഏറെ കഷ്ടപ്പെട്ടാണ് ഇപ്പോള്‍ കഴിയുന്നത്.വിശക്കുമ്പോള്‍ എന്തെങ്കിലും വാങ്ങിക്കഴിക്കാന്‍ പോലും ചിലസമയങ്ങളില്‍ പണമില്ലാത്ത സ്ഥിതിയാണ്. സിനിമയില്‍ ഒരു വയസ്സായ സ്ത്രീയുടെ വേഷമാണെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. അഡ്വാന്‍സ് ഒന്നും തന്നിട്ടില്ല. കഴിഞ്ഞദിവസം സിനിമക്കാരുടെ അടുത്ത് പോയിരുന്നു. രാഷ്ട്രീയക്കാരോട് താല്പര്യമില്ലെന്നും പാവപ്പെട്ടവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നുണ്ടെന്നും രാജേശ്വരി പറയുന്നു.