താരം എന്ന നിലയില്‍ സമൂഹത്തോട് പെരുമാറേണ്ടത് എങ്ങനെയെന്ന് അറിയാത്ത വ്യക്തിയാണ് പാര്‍വതി തിരുവൊത്ത് എന്നാണ് പൊതുവെയുള്ള വിമര്‍ശനം. എന്നാല്‍ സമൂഹം ചിന്തിച്ച് വച്ചിരിക്കുന്നതുപോലെയല്ല തന്റെ സ്വഭാവം എന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പാര്‍വതി ഇപ്പോള്‍.
മറ്റൊരാളുടെ നേര്‍ക്ക് വിരല്‍ ചൂണ്ടുന്നതിന് മുമ്പ് സ്വന്തം ഭാഗത്ത് എന്തെങ്കിലും പിഴവുണ്ടോ എന്ന് ചിന്തിക്കുന്ന ആളാണ് താനെന്നാണ് നടി പ്രധാനമായും വ്യക്തമാക്കുന്നത്. മറ്റൊരാള്‍ തന്നോട് പിണങ്ങിയെന്നറിഞ്ഞാല് ഉറങ്ങാന്‍ പോലും സാധിക്കാത്ത ആളാണ് താനെന്നും തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ ഒരു മത്സരത്തില്‍ പങ്കെടുത്തവരോടായി പാര്‍വതി പറഞ്ഞു.
മറ്റൊരാളുടെ നേര്‍ക്ക് വിരല്‍ ചൂണ്ടുന്നതിന് മുമ്പ് സ്വന്തം ഭാഗത്ത് എന്തെങ്കിലും പിഴവുണ്ടോ എന്ന് ചിന്തിക്കുന്ന ഒരുപാട് പേര് എനിക്ക് ചുറ്റുമുണ്ട്. ഞാന്‍ അങ്ങനെ ചിന്തിക്കുന്ന ഒരാളാണ്. മറ്റൊരാള്‍ എന്നോട് പിണങ്ങി എന്നറിഞ്ഞാല്‍ എനിക്ക് ഉറങ്ങാന്‍ പറ്റില്ലെന്നും പാര്‍വതി പറയുന്നു. സൈബര്‍ ആക്രമണം നേരിട്ടപ്പോള്‍ ഞാനൊരു നാല് മാസത്തേക്ക് മാറി നിന്നു.
ചില സമയത്ത് ഒന്ന് ഒളിക്കാന്‍ തോന്നും. ചില സമയത്ത് മാറി നില്‍ക്കാനും എന്നെ ആരും കാണണ്ടെന്നുമൊക്കെ തോന്നും. അതൊക്കെ മനുഷ്യസഹജമായ കാര്യങ്ങളാണ്. എന്റെ ഏറ്റവും വലിയ ഇന്സ്പിറേഷന് എന്റെ മാതാപിതാക്കള്‍ ആയിരുന്നു. അതില്‍ ഏറ്റവും ഇന്സ്പിറേഷന് നല്‍കിയത് അച്ഛന് ആയിരുന്നു പക്ഷെ ഞാന്‍ അത് അറിഞ്ഞത് വൈകി ആണെന്ന് മാത്രം. പാര്‍വതി പറയുന്നു.