യുഎൻഎ ജ​ന​റ​ൽ കൗ​ണ്‍​സി​ൽ തു​ട​ങ്ങി; സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട്  ആ​രോ​പ​ണം പ്ര​ധാ​ന ച​ർ​ച്ച

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ(​യു​എ​ൻ​എ) സം​സ്ഥാ​ന കൗ​ണ്‍​സി​ൽ തൃ​ശൂ​രി​ൽ ആ​രം​ഭി​ച്ചു.ദേ​ശീ​യ സ​മി​തി, സെ​ക്ര​ട്ടേ​റി​യ​റ്റ്, സം​സ്ഥാ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ൾ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​മാ​ർ, പ്ര​സി​ഡ​ന്‍റു​മാ​ർ, ട്ര​ഷ​റ​ർ​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. യു.​എ​ൻ.​എ ഫ​ണ്ടി​ൽ നി​ന്ന് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ൻ ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ല്ഡ# 3.5 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യോ​ഗം ഇ​തെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്തു.

ആ​രോ​പ​ണ​ത്തെ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടാ​നും കേ​സ് കോ​ട​തി​യി​ലെ​ത്തു​ന്പോ​ൾ നി​യ​മ​പ​ര​മാ​യി നേ​രി​ടാ​നും യോ​ഗം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട് വെ​റും ആ​രോ​പ​ണം മാ​ത്ര​മാ​ണെ​ന്നും പ​ണം ബാ​ങ്കി​ൽ നി​ന്ന് പി​ൻ​വ​ലി​ച്ച​തി​നും അ​ത് എ​ങ്ങി​നെ എ​ന്തി​നൊ​ക്കെ വി​നി​യോ​ഗി​ച്ചു​വെ​ന്ന​തി​ന്‍റെ​യും കൃ​ത്യ​മാ​യ രേ​ഖ​ക​ൾ കൈ​വ​ശ​മു​ണ്ടെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ ഏ​ത് അ​ന്വേ​ഷ​ണ​ത്തേ​യും നേ​രി​ടാ​ൻ സം​ഘ​ട​ന സ​ന്ന​ദ്ധ​മാ​ണെ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

ഇ​തൊ​രു ട്രേ​ഡ് യൂ​ണി​യ​ന്‍റെ ആ​ഭ്യ​ന്ത​ര വി​ഷ​യ​മെ​ന്ന നി​ല​യി​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന​താ​ണ് ഉ​ത്ത​മ​മെ​ന്ന അ​ഭി​പ്രാ​യ​വും യോ​ഗ​ത്തി​ലു​ണ്ടാ​യി.സം​ഘ​ട​ന​യെ പി​ള​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രാ​ണ് ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ദേ​ശീ​യ നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.അ​തി​നി​ടെ യു.​എ​ൻ.​എ​ക്ക് ട്രേ​ഡ് യൂ​ണി​യ​ൻ അ​ഫി​ലി​യേ​ഷ​ൻ ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ പ്ര​മു​ഖ ട്രേ​ഡ് യൂ​ണി​യ​ൻ സം​ഘ​ട​ന​യു​ടെ നീ​ക്ക​ങ്ങ​ളെ സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ക്കാ​നും തീ​രു​മാ​ന​മാ​യി.

കേ​ര​ള ന​ഴ്സ​സ് ആ​ൻ​ഡ് മി​ഡ് വൈ​ഫ് കൗ​ണ്‍​സി​ലി​ലേ​ക്ക് മി​ക​ച്ച വി​ജ​യം നേ​ടി​യ യു.​എ​ൻ.​എ​യെ സ്ഥാ​ന​മേ​ൽ​ക്കാ​തി​രി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​പ്പോ​ഴ​ത്തെ സാ​ന്പ​ത്തി​ക ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ലെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ കെ.​എ​ൻ.​സി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ അ​ടി​യ​ന്തി​ര​മാ​യി നി​യ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച ഏ​ത് അ​ന്വേ​ഷ​ണ​ത്തി​നും പ​രി​പൂ​ർ​ണ സ​ഹ​ക​ര​ണം യോ​ഗം ഉ​റ​പ്പു ന​ൽ​കി.സം​ഘ​ട​ന അ​ച്ച​ട​ക്ക ലം​ഘ​ന​ത്തെ തു​ട​ർ​ന്ന് മൂ​ന്നു​വ​ർ​ഷ​ത്തോ​ളം പു​റ​ത്താ​ക്ക​പ്പെ​ട്ട വ്യ​ക്തി ന​ൽ​കി​യ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് അ​ന്വേ​ഷി​ക്കാ​ൻ പോ​കു​ന്ന​തെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന സി​ബി മു​കേ​ഷ് സം​ഘ​ട​ന​യി​ൽ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട​തി​ന്‍റെ വൈ​രാ​ഗ്യ​വും വി​ദ്വേ​ഷ​വും തീ​ർ​ക്കാ​നാ​ണ് സം​ഘ​ട​ന​ക്കെ​തി​രെ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും യു.​എ​ൻ.​എ ഭാ​ര​വാ​ഹ​ക​ൾ പ​റ​ഞ്ഞു.

സം​ഘ​ട​ന​യു​ടെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ല്ലാം ത​ന്നെ ബാ​ങ്ക് മു​ഖേ​ന​യാ​ണെ​ന്നും വ​ർ​ഷാ​വ​ർ​ഷ കൃ​ത്യ​മാ​യ വ​ര​വു​ചെ​ല​വു ക​ണ​ക്കു​ക​ൾ ജ​ന​റ​ൽ കൗ​ണ്‍​സി​ൽ അം​ഗീ​ക​രി​ച്ച് ഓ​ഡി​റ്റിം​ഗി​ന് വി​ടു​ന്നു​ണ്ടെ​ന്നും സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വേ​ണ്ടി​യും സം​ഘ​ട​ന ചി​ല​വ​ഴി​ക്കു​ന്നു​ണ്ടെ​ന്നും ഒ​ളി​ച്ചു​വെ​ക്കാ​ൻ സം​ഘ​ട​ന​യ്്ക്ക​ക​ത്ത് യാ​തൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ ഏ​ത് അ​ന്വേ​ഷ​ണ​ത്തേ​യും നേ​രി​ടാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും യോ​ഗ​ത്തെ അ​റി​യി​ച്ചു.

ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ൻ ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് 3.5 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്ന​തെ​ന്നാ​ണ് യു.​എ​ൻ.​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് തി​രു​വ​ന​ന്ത​പു​രും വെ​ടി​വെ​ച്ചാം കോ​വി​ൽ സ്വ​ദേ​ശി പ​രൂ​ർ​ക്കു​ഴി മേ​ലേ​പാ​ണു​വി​ൽ സി​ബി മു​കേ​ഷ് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

Related posts