അബുദാബിയില്‍ നടക്കുന്ന സ്പെഷല്‍ ഒളിമ്പിക്സില്‍ സ്വർണത്തിൽ കുറവാണെങ്കിലും ആകെ മെഡലുകളി ൽ ഇന്ത്യ മുന്നിൽ. 72 സ്വര്‍ണവും 98 വെള്ളിയും 96 വെങ്കലവുമാണ് ഇന്ത്യക്കുള്ളത്. സ്വര്‍ണ മെഡലില്‍ നേട്ടത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 90 സ്വര്‍ണവും 36 വെള്ളിയും 28 വെങ്കലവുമുള്ള കാനഡയാണ് ഒന്നാം സ്ഥാനത്ത്. ആകെ 154 മെഡലാണ് കാനഡയ്ക്ക്. 88 സ്വര്‍ണവും 51 വെള്ളിയും 96 വെങ്കലവുമുള്ള റഷ്യക്ക് 172 മെഡലാണുള്ളത്.
ഒളിമ്പിക്സിന്റെ സമാപന ദിനമായ ഇന്നലെ പ്രധാനമായും ടീം ഇനങ്ങളാണ് നടന്നത്. ഈ ഇനങ്ങളില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തിയ. യൂണിഫൈഡ് ഫുട്ബോളില്‍ ഇന്ത്യ 10-1ന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചു. ഇതില്‍ മലയാളി താരം ഫര്സിന് അംഗമായിരുന്നു. പുരുഷവിഭാഗം 4-400 വിഭാഗത്തില്‍ ഇന്ത്യ 4:53.61 സെക്കന്‍ഡില്‍ വെള്ളി നേടി.
ചൈനയ്ക്കാണ് സ്വര്‍ണം വെങ്കലം ഗയാനയ്ക്കും. വനിതകളുടെ 4-400 റിലേയില്‍ ഇന്ത്യ 5:59.64 സെക്കന്‍ഡില്‍ വെങ്കലം നേടി. കാനഡ സ്വര്‍ണം നേടിയപ്പോള്‍ വെള്ളി ചൈന സ്വന്തമാക്കി. വോളിബോള്‍ ട്രെഡീഷണല്‍ വിഭാഗത്തില്‍ ഇന്ത്യക്കു വെള്ളി. പുരുഷന്മാരുടെ 4-100 മീറ്റര്‍ റിലേയില്‍ ഇന്ത്യക്കു 51.82 സെക്കൻഡിലാണ് വെള്ളി. മലയാളി താരം ഗോകുൽ രാജൻ ഇതിൽ അംഗമായിരുന്നു. ബംഗ്ലാദേശിനാണ് സ്വര്‍ണം. ബാസ്കറ്റ്ബോളിന്റെ മൂന്നു വിഭാഗത്തിലും ഇന്ത്യക്ക് വെള്ളിയാണ്.
-അബുദാബിയിൽനിന്ന് ബ്രഹ്മനായകം മഹാദേവൻ