ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സ​ഭ​ ചെയർമാൻ തെരഞ്ഞെടുപ്പ്; അ​വ​കാ​ശ​വാ​ദ​വു​മാ​യി  സ്വതന്ത്ര കൗൺസിലർമാർ;  യുഡിഎഫ് ക്യാമ്പിൽ അങ്കലാപ്പ്

ഏ​റ്റു​മാ​നൂ​ർ: ന​ഗ​ര​സ​ഭ​യി​ലെ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​നി ഒ​രു ദി​വ​സം ശേ​ഷി​ക്കെ യു​ഡി​എ​ഫ് ക്യാ​ന്പി​ൽ അ​ങ്ക​ലാ​പ്പ്. 23നാ​ണ് ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്. സ്വ​ത​ന്ത്ര കൗ​ണ്‍​സി​ല​ർ​മാ​ർ അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത് യുഡി​എ​ഫ് നേ​തൃ​ത്വ​ത്തി​നു ത​ല​വേ​ദ​ന​യാ​യി.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​ട​യി​ൽ ന​ട​ക്കു​ന്ന ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് യുഡി​എ​ഫി​ന് അ​ഭി​മാ​ന പ്ര​ശ്​ന​മാ​ണ്. യു​ഡി​എ​ഫി​ലെ ധാ​ര​ണ​പ്ര​കാ​രം കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി വി​ഭാ​ഗ​ത്തി​ലെ ജോ​ർ​ജ് പു​ല്ലാ​ട്ടി​നാ​ണ് ഇ​നി സ്ഥാ​നം ല​ഭി​ക്കേ​ണ്ട​ത്. യു​ഡി​എ​ഫി​ലെ അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ൾ മു​ൻനി​ർ​ത്തി ഭ​ര​ണം പി​ടി​ച്ച​ട​ക്കാ​നാ​ണ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളെ മു​ൻനി​ർ​ത്തി പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ന്ന​ത്.

രാ​ജി​വ​ച്ച മു​ൻ ചെ​യ​ർ​മാ​ൻ ജോ​യ് ഉൗ​ന്നു​ക​ല്ലേ​ലി​നു പി​ന്തു​ണ ന​ൽ​കി വീ​ണ്ടും രം​ഗ​ത്തെ​ത്തി​ക്കാ​ൻ എ​ൽ​ഡി​എ​ഫി​ന്‍റെ ശ്ര​മം ന​ട​ന്നി​രു​ന്നു. മ​ത്സ​രി​ക്കാ​ൻ ത​യ​ാറാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച് സ്വ​ത​ന്ത്ര​യാ​യി ജ​യി​ച്ച ബീ​നാ ഷാ​ജി രം​ഗ​പ്ര​വേ​ശം ചെ​യ്തതാണ് യു​ഡി​എ​ഫി​നും കേ​ര​ള കോ​ണ്‍​ഗ്ര​സി​നും ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ച​ത്.

ബീ​നാ ഷാ​ജി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് നാ​മ​നി​ർ​ദേശ​പ​ത്രി​ക ന​ൽ​കി​യാ​ൽ എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും പി​ന്തു​ണ​യ്ക്കാ​നാ​ണ് സാ​ധ്യ​ത. 35അം​ഗ​ങ്ങ​ളു​ള്ള ന​ഗ​ര​സ​ഭ​യി​ൽ എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും സ്വ​ത​ന്ത്ര​രും ഉ​ൾ​പ്പെ​ടെ 21 പേ​രു​ണ്ട്. ഇ​വ​ർ സ്വ​ത​ന്ത്ര അം​ഗ​ത്തെ പി​ൻ​തു​ണ​ച്ചാ​ൽ യു​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​പ്പെ​ടും.

ഭ​ര​ണം യു​ഡി​എ​ഫി​നാ​ണെ​ങ്കി​ലും സ്ഥി​രം സ​മി​തി​ക​ളി​ൽ ചെ​യ​ർ​മാ​ൻ സ്ഥാ​നം സി​പി​എ​മ്മി​നും ബി​ജെ​പി​ക്കു​മാ​ണ്. വി​ക​സ​ന​കാ​ര്യ​ത്തി​ൽ പി.​എ​സ്. വി​നോ​ദും ആ​രോ​ഗ്യ​കാ​ര്യ​സ്ഥി​രം സ​മി​തി​യി​ൽ ടി.​പി. മോ​ഹ​ൻ​ദാ​സും. ഇ​വ​ർ ര​ണ്ടും സി​പി​എം ആ​ണ്. വി​ദ്യാ​ഭ്യാ​സ​കാ​ര്യ സ്ഥി​രം സ​മി​തി​ അ​ധ്യ​ക്ഷ​ൻ ബി​ജെ​പി​യി​ലെ ഗ​ണേ​ശ് ഏ​റ്റു​മാ​നൂ​രും ആ​ണ്.

ആ​കെ 35 അം​ഗ​ങ്ങ​ളു​ള്ള ന​ഗ​ര​സ​ഭ​യി​ൽ കോ​ണ്‍​ഗ്ര​സ് ഒ​ന്പ​ത്, കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​അ​ഞ്ച്, ബി​ജെ​പി അ​ഞ്ച്, സ്വ​ത​ന്ത്ര​ർ നാ​ല്, സി​പി​എം 11, സി​പി​ഐ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.

Related posts