കഴിക്കാനായി വാങ്ങിയ മത്സ്യം വെട്ടിത്തിളങ്ങിയാല്‍ എങ്ങനെയിരിക്കും. ഏതെങ്കിലും കഥയിലെ കാര്യമാണ് ചോദിക്കുന്നതെന്ന് വിചാരിച്ചാല്‍ തെറ്റി. കടയില്‍ നിന്ന് കറിവച്ച് കൂട്ടാനായി കാശുകൊടുത്ത് വാങ്ങിയ മത്സ്യമാണ് വെട്ടിത്തിളങ്ങുന്നത് കണ്ട് വീട്ടുകാര്‍ ഞെട്ടിയത്.
മലപ്പുറം തിരൂരിലാണ് സംഭവം നടന്നത്. കിലോയ്ക്ക് 200 രൂപ കൊടുത്ത് വാങ്ങിയ അയലയാണ് രാത്രിയില്‍ വെട്ടിത്തിളങ്ങുന്നതായി കാണപ്പെട്ടത്. മത്സ്യം കേടാവാതിരിക്കാന്‍ ചേര്‍ക്കുന്ന രാസവസ്തുവാണ് തിളക്കത്തിന് കാരണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ ഇതേക്കുറിച്ച് പറയുന്നത്.
മീന്‍ തിളങ്ങുന്നത് കണ്ട് ഭയന്ന വീട്ടുകാര്‍ ആരും മത്സ്യം കറിവച്ചില്ല. വാങ്ങുമ്പോള്‍ തന്നെ വെള്ളയും പച്ചയും കലര്‍ന്ന നിറത്തിലായിരുന്നു മത്സ്യമെന്ന് ഇതേ സ്ഥലത്തു നിന്ന് മത്സ്യം വാങ്ങിയ അയല്‍ക്കാരും പറഞ്ഞു.
രാത്രി മത്സ്യം വൃത്തിയാക്കാനായി എടുത്തപ്പോള്‍ ഇത് തിളങ്ങുകയായിരുന്നു. മത്സ്യ ലഭ്യത കുറഞ്ഞപ്പോള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് അയല, മത്തി തുടങ്ങിവ കേരളത്തില്‍ എത്തുന്നത്. എന്നാല്‍ പരിശോധന കാര്യക്ഷമമല്ലെന്നാണ് പരാതി ഉയരുന്നത്.