ചെർപ്പുളശേരി പീഡനക്കേസ്; കേ​ന്ദ്ര​നേ​തൃ​ത്വം റി​പ്പോ​ർ​ട്ട് തേ​ടി; പെ​ണ്‍​കു​ട്ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി മ​ജി​സ്ട്രേ​റ്റ് രേ​ഖ​പ്പെ​ടു​ത്തും

സ്വ​ന്തം ലേ​ഖ​ക​ൻ


പാ​ല​ക്കാ​ട്: സി​പി​എം ചെ​ർ​പ്പു​ള​ശേ​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ പെ​ണ്‍​കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ന്ന പ​രാ​തി​യും വി​വാ​ദ​വും ആ​ളി​ക്ക​ത്തു​ന്ന​തി​നി​ടെ കേ​ന്ദ്ര​നേ​തൃ​ത്വം സം​ഭ​വം സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ൽ നി​ന്ന് അ​ടി​യ​ന്തി​ര റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് കൈ​യെ​ത്തും​ദൂ​ര​ത്ത് നി​ൽ​ക്കു​ന്പോ​ൾ പാ​ർ​ട്ടി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന ത​ര​ത്തി​ൽ ചെ​ർ​പ്പു​ള​ശേ​രി സം​ഭ​വം ഉ​ണ്ടാ​യ​തി​ന്‍റെ കാ​ര്യ കാ​ര​ണ​ങ്ങ​ളാ​ണ് കേ​ന്ദ്ര നേ​തൃ​ത്വം ചോ​ദി​ച്ചി​രി​ക്കു​ന്ന​ത്.തു​ട​ർ​ച്ചാ​യി പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ സി​പി​എം പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​ക്കൂ​ട്ടി​ലാ​കു​ന്ന​തി​നെ​ക്കു​റി​ച്ചും നേ​തൃ​ത്വം ആ​രാ​ഞ്ഞി​ട്ടു​ണ്ട്.​

സം​സ്ഥാ​ന നേ​തൃ​ത്വം ജി​ല്ല ഘ​ട​ക​ത്തി​ന്‍റെ​യും ഏ​രി​യ ക​മ്മി​റ്റി​യു​ടേ​യും റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ഉ​ട​ൻ കേ​ന്ദ്ര​ത്തി​ന് ന​ൽ​കും.സം​ഭ​വ​ത്തി​ൽ പാ​ർ​ട്ടി​ക്ക് യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്ന് പ്രാ​ദേ​ശി​ക​ജി​ല്ല​സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന് ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടി​ലും ഇ​തു​ത​ന്നെ​യാ​ണ് പ​രാ​മ​ർ​ശി​ക്കു​ക.

പെ​ണ്‍​കു​ട്ടി നേ​ര​ത്തെ എ​സ്എ​ഫ്ഐ​യു​ടെ പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്നു​വെ​ന്ന് പാ​ർ​ട്ടി സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.അ​തി​നി​ടെ പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്ന് പ​റ​യു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി 164 പ്ര​കാ​രം മ​ജി​സ്ട്രേ​റ്റ് ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തും. അ​തി​നു ശേ​ഷ​മാ​യി​രി​ക്കും അ​ന്വേ​ഷ​ണം ഏ​തു രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്ന പോ​ലീ​സ് തീ​രു​മാ​നി​ക്കു​ക.

സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യ്ക്കു​നേ​രെ​യും പ​രാ​തി​ക്കാ​ര​നാ​യ യു​വാ​വി​നെ​തി​രെ​യും പോ​ലീ​സ് കേ​സെ‌​ടു​ത്തി​ട്ടു​ണ്ട്. യു​വാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണെ​ന്നാ​ണ് സൂ​ച​ന. പെ​ൺ​കു​ട്ടി​യ്ക്കു​നേ​രെ​യും ജാ​മ്യ​മി​ല്ലാ വ​കു​പ്പു​പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ന​വ​ജാ​ത ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ചെ​ന്ന കേ​സി​ലാ​ണി​ത്. രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി പ​തി​നൊ​ന്ന് വ​രെ നി​ര​വ​ധി​യാ​ളു​ക​ൾ വ​ന്നു​പോ​കു​ന്ന പാ​ർ​ട്ടി ഓ​ഫീ​സി​ൽ ഇ​ത്ത​ര​മൊ​രു പീ​ഡ​നം ന​ട​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാണ് ഏ​രി​യ സെ​ക്ര​ട്ട​റിയുടെ വാദം.

എ​ങ്ങി​നെ പാ​ർ​ട്ടി ഓ​ഫീ​സി​ന്‍റെ പേ​ര് പ​റ​ഞ്ഞു…. ത​ല​പു​ക​ഞ്ഞാ​ലോ​ചി​ച്ച് സ​ഖാ​ക്ക​ൾ
പാ​ല​ക്കാ​ട്: ന​വ​ജാ​ത ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ സി​പി​എ​മ്മി​ന് മ​റ്റൊ​രു പീ​ഡ​ന​ക്കേ​സ് സ​മ്മാ​നി​ക്കു​മെ​ന്ന് നേ​തൃ​ത്വ​ങ്ങ​ൾ ഒ​രി​ക്ക​ൽ പോ​ലും ക​രു​തി​യ​ത​ല്ല. പി.​ശ​ശി വി​വാ​ദ​ത്തി​ൽ നി​ന്ന് പ​തി​യെ ത​ല​യൂ​രി വ​രു​ന്ന​തി​നി​ടെ​യാ​ണ് ചെ​ർ​പ്പു​ള​ശേ​രി പീ​ഡ​ന​വി​വാ​ദ​ത്തി​ൽ പെ​ടു​ന്ന​ത്. ന​വ​ജാ​ത ശി​ശു​വി​ന്‍റെ അ​മ്മ​യാ​യ യു​വ​തി​യെ ക​ണ്ടെ​ത്തി അ​വ​ർ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ന്നും പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത് പാ​ർ​ട്ടി ഓ​ഫീ​സി​ൽ വെ​ച്ചാ​ണെ​ന്നും വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന് തീ​ർ​ത്തും അ​പ്ര​തീ​ക്ഷി​ത​മാ​യി രാ​ഷ്ട്രീ​യ​മാ​നം കൈ​വ​ന്ന​ത്.

പ്രാ​ദേ​ശി​ക ജി​ല്ല​സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ൾ​ക്ക് ഇ​ത് കേ​ട്ട​പ്പോ​ൾ ആ​ദ്യം വ​ല്ലാ​ത്ത ഷോ​ക്കാ​യി​രു​ന്നു അ​നു​ഭ​വ​പ്പെ​ട്ട​ത്. പീ​ഡ​ന​ത്തേ​ക്കാ​ൾ പീ​ഡ​നം ന​ട​ന്ന സ്ഥ​ലം ഹൈ​ലൈ​റ്റ് ചെ​യ്യ​പ്പെ​ട്ട​തോ​ടെ സി​പി​എം പാ​ല​ക്കാ​ട് ജി​ല്ല നേ​തൃ​ത്വം ക​ടു​ത്ത പ്ര​തി​രോ​ധ​ത്തി​ലാ​യി.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​വു​മാ​യി ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ലേ​ക്ക് പോ​കാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി പാ​ല​ക്കാ​ട്. അ​തു​കൊ​ണ്ടു​ത​ന്നെ അ​ടി​യ​ന്തി​ര​മാ​യി പ​ത്ര​സ​മ്മേ​ള​നം വി​ളി​ച്ച് ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് പാ​ർ​ട്ടി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ വേ​ണ്ടി സൃ​ഷ്ടി​ച്ച ക​ഥ​യാ​ണെ​ന്നും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​മാ​ണ് പാ​ർ​ട്ടി ഓ​ഫീ​സി​നെ കേ​ന്ദ്രീ​ക​രി​ച്ച് ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​തെ​ന്നും പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​തി​ക​രി​ച്ചു.

എ​ന്തു​കൊ​ണ്ട്, എ​ങ്ങി​നെ യു​വ​തി പാ​ർ​ട്ടി ഓ​ഫീ​സി​ന്‍റെ പേ​രു പ​റ​ഞ്ഞു​വെ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​വും നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും. ആ​രെ​ങ്കി​ലും നി​ർ​ബ​ന്ധി​ച്ച് പ​റ​യി​പ്പി​ച്ച​താ​കാ​മെ​ന്നും പാ​ർ​ട്ടി ക​രു​തു​ന്നു. എ​ന്നാ​ൽ ആ​രോ​പ​ണം വ​ന്ന സ്ഥി​തി​ക്ക് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ഉ​റ​പ്പാ​യ​തി​നാ​ൽ അ​തി​നെ നി​യ​മ​പ​ര​മാ​യും സം​ഘ​ട​നാ​പ​ര​മാ​യും നേ​രി​ടാ​ൻ ത​ന്നെ​യാ​ണ് പാ​ർ​ട്ടി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

പാ​ർ​ട്ടി​യെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കാ​ൻ അ​വ​സാ​ന നി​മി​ഷം വ​രെ​യും പെ​ണ്‍​കു​ട്ടി ശ്ര​മി​ച്ചി​രു​ന്നി​ല്ലെ​ന്ന സൂ​ച​ന​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പോ​ലീ​സ് ന​വ​ജാ​ത ശി​ശു​വി​ന്‍റെ അ​മ്മ​യെ തേ​ടി​പോ​യി ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞു ന​ട​ത്തി​യ ചോ​ദ്യം​ചെ​യ്യ​ലി​ലാ​ണ് പീ​ഡ​ന​ക്ക​ഥ​യും പീ​ഡ​ന ഇ​ട​വും യു​വ​തി വെ​ളി​പ്പെ​ടു​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി എ​സ്എ​ഫ് ഐ​ക്കാ​രി​യാ​യി​രു​ന്നു​വെ​ന്ന് പാ​ർ​ട്ടി പ്രാ​ദേ​ശി​ക നേ​തൃ​ത്വം സ​മ്മ​തി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ഇ​ത് പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ക്കു​ന്ന വെ​റും കെ​ട്ടു​ക​ഥ​യാ​ണെ​ന്ന് പ​റ​യാ​നും പാ​ർ​ട്ടി​ക്ക് പ​റ്റാ​തെ വ​ന്നി​രി​ക്കു​ക​യാ​ണ്.

പോ​ലീ​സി​ൽ പ​രാ​തി വ​ന്ന ശേ​ഷ​മാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വം പോ​ലും സം​ഭ​വ​മ​റി​യു​ന്ന​ത്. പീ​ഡ​നം ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ചെ​ർ​പ്പു​ള​ശേ​രി സ്വ​ദേ​ശി​യാ​യി യു​വാ​വി​ന് പാ​ർ​ട്ടി​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും, ഇ​യാ​ൾ ബി​ജെ​പി അ​നു​ഭാ​വി​യു​മാ​യു​മാ​ണെ​ന്ന നി​ല​പാ​ടാ​ണ് പാ​ർ​ട്ടി പ്രാ​ദേ​ശി​ക നേ​തൃ​ത്വം പറയുന്നത്.

ഇ​ന്ന​ലെ സി​പി​എം ചെ​ർ​പ്പു​ള​ശേ​രി പാ​ർ​ട്ടി ഓ​ഫീ​സി​ലേ​ക്ക് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ചും ന​ട​ന്നി​രു​ന്നു. പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നും പെ​ൺ​കു​ട്ടി​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്നും വി​ഷ​യ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട​ണ​മെ​ന്നു​ൾ​പ്പ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.

പീ​ഡ​ന​മ​ല്ലേ പ്ര​ധാ​നം…​പീ​ഡ​ന​സ്ഥ​ല​മാ​ണോ….
ചെ​ർ​പ്പു​ള​ശേ​രി​യി​ൽ യു​വ​തി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു എ​ന്ന​തി​നേ​ക്കാ​ൾ ച​ർ​ച്ച​യും വി​വാ​ദ​വു​മാ​യ​ത് പീ​ഡ​നം ന​ട​ന്ന സ്ഥ​ല​മാ​ണ്. പെ​ണ്‍​കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു എ​ന്ന വ​സ്തു​ത​യാ​ണ് പ്ര​ധാ​ന​മെ​ന്നും എ​വി​ടെ വെ​ച്ച് പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്ന​ത​ല്ല പ്ര​ധാ​ന​മെ​ന്നും നി​യ​മ​വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ പീ​ഡ​ന​സ്ഥ​ലം പാ​ർ​ട്ടി ഓ​ഫീ​സാ​യ​താ​ണ് പീ​ഡ​ന​ത്തേ​ക്കാ​ൾ പ്രാ​ധാ​ന്യം ഇ​ട​ത്തി​ന് കി​ട്ടാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. നി​യ​മ​പ​ര​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട കു​ട്ടി​ക്കൊ​പ്പം അ​ഥ​വാ ഇ​ര​യ്ക്കൊ​പ്പം നി​ൽ​ക്കു​ക​യെ​ന്ന​താ​ണ് ചെ​യ്യേ​ണ്ട​തെ​ന്നും അ​ഭി​ഭാ​ഷ​ക​ർ പ​റ​യു​ന്നു.’

പ്രാ​യ​പൂ​ർ​ത്തി​യാ​യ പെ​ണ്‍​കു​ട്ടി ഗ​ർ​ഭി​ണി​യാ​യ​തും പ്ര​സ​വി​ച്ച​തും കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​തു​മെ​ല്ലാം അ​തീ​വ ര​ഹ​സ്യ​മാ​യി ചെ​യ്തു​വെ​ന്ന് പ​റ​യു​ന്ന​തി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. എന്തൊക്കെതന്നെ ആയാലും ചെ​ർ​പ്പു​ള​ശേ​രി​യി​ൽ നി​ന്നേ​റ്റ ചേ​റു ക​ഴു​കി​ക്ക​ള​യാ​ൻ സി​പി​എം ജി​ല്ല നേ​തൃ​ത്വം പാ​ടു​പെ​ടും. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കു​ന്ന വേ​ള​യി​ൽ ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​ണെ​ന്ന രീ​തി​യി​ലാ​ണ് പാ​ർ​ട്ടി ഈ ​വി​ഷ​യ​ത്തെ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

പീ​ഡി​പ്പി​ച്ചെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന യു​വാ​വ് പാ​ർ​ട്ടി ഓ​ഫീ​സി​ൽ വ​ന്നി​ട്ടി​ല്ലെ​ന്നും യു​വ​തി​യു​ടെ വീ​ട്ടി​ൽ പോ​യി​ട്ടു​ണ്ടെ​ന്നും മൊ​ഴി ന​ൽ​കി​യ​താ​യി പ​റ​യു​ന്ന​ത് പാ​ർ​ട്ടി​ക്ക് ത​ൽ​ക്കാ​ലം ത​ല​യൂ​രാ​ൻ സ​ഹാ​യി​ക്കു​ം. പീ​ഡ​നം ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് പെ​ണ്‍​കു​ട്ടി പ​റ​യുന്ന പോ​ലെ പാ​ർ​ട്ടി ഓ​ഫീ​സി​ൽ വ​ച്ച​ല്ല എ​ന്ന് സ്ഥാ​പി​ച്ചെ​ടു​ക്കാ​ൻ യു​വാ​വി​ന്‍റെ മൊ​ഴി പാ​ർ​ട്ടി​യെ സ​ഹാ​യി​ക്കും. പാ​ർ​ട്ടി​ക്കെ​തി​രെ ഇ​ത്ര​യും ഗു​രു​ത​ര​മാ​യ ആ​രോ​പ​ണം പോ​ലീ​സി​ൽ ഉ​ന്ന​യി​ച്ച​പ്പോ​ൾ അ​തി​ന്മേ​ൽ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​യ പോ​ലീ​സും ഇ​നി​യെ​ന്തു​വേ​ണ​മെ​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ണെ​ന്നാ​ണ് സൂ​ച​ന.

Related posts