കൊഴിഞ്ഞാന്പാറ: മേനോൻപാറ പുഴപ്പാലത്തിനു താഴെയുള്ള വരട്ടയാർ തടയണ വെള്ളത്തിൽ രാത്രിസമയങ്ങളിൽ മാംസാവശിഷ്ടം ഉൾപ്പെടെ മാലിന്യം നിക്ഷേചിക്കുന്നതായി പരാതി. തടയണയിൽ കെട്ടിനില്ക്കുന്ന വെള്ളം സമീപപ്രദേശങ്ങളിൽ കുടിവെള്ളം ലഭിക്കുന്നത്.
തടയണ വെള്ളം മലിനമായാൽ അടുത്ത മൂന്നുമാസങ്ങൾ കടുത്ത കുടിവെള്ളക്ഷാമം ഉണ്ടാവുമെന്നാണ് നാട്ടുകാരുടെ ആശങ്ക. നിലവിൽ മേനോൻപാറ പാലത്തിനിരുവശത്തും മാലിന്യം കുമിഞ്ഞു കിടപ്പാണ്. മാംസാവശിഷ്ടം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കൾ കാൽനടയാത്ര, ഇരുചക്രവാഹന യാത്രക്കാർക്ക് അപകടഭീഷണിയാകുകയാണ്.പാലത്തിനുസമീപം മുന്പുനടന്ന വാഹനാപകടങ്ങളിൽ ബൈക്ക് സഞ്ചാരികളായ നാലുപേർ മരണമടഞ്ഞിട്ടുണ്ട്.
പാലത്തിലും തടയ ണയിലും മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ സോളാർ ലാന്പും കാമറയും സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.