വിജയ്യുടെ ദളപതി 63ന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയത് റിക്കാർഡ് തുകയ്ക്ക്. തമിഴിലെ പ്രമുഖ ചാനലുകളിലൊന്നായ സണ്‍ നെറ്റ്വർക്കാണ് ദളപതി 63യുടെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ റിക്കാർഡ് തുക എത്രയാണെന്നുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
പരിയേറും പെരുമാൾ എന്ന ചിത്രത്തിലെ നായകൻ കതിറും ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നുണ്ട്. വിവേക്, ഡാനിയേല്‍ ബാലാജി, യോഗി ബാബു തുടങ്ങിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ദീപാവലിക്കാണ് സിനിമ പ്രദര്‍ശനത്തിന് എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.