സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി; ഇ​നി ആ​വേ​ശം മീ​ന​ച്ചൂ​ടി​ലേ​ക്ക് ;  ജ​നപ്രി​യ എം​പി​ക്കും എം​എ​ല്‍​എ​യ്ക്കും ഇ​ട​യി​ലേ​ക്ക് യു​വ​മോ​ര്‍​ച്ച അ​ധ്യ​ക്ഷ​നും

സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ​തോ​ടെ കോ​ഴി​ക്കോ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം ആ​വേ​ശ​ത്തി​ന്‍റെ മീ​ന​ച്ചൂ​ടി​ലേ​ക്ക്. ന​ഗ​ര​വും ഗ്രാ​മ​വും ഒ​രു​പോ​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ല​മ​ര്‍​ന്നു​ക​ഴി​ഞ്ഞു. ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​യാ​യി എ. ​പ്ര​ദീ​പ് കു​മാ​റും യു​ഡി​എ​ഫ്സ്ഥാ​നാ​ര്‍​ഥി എം.​കെ.​രാ​ഘ​വ​നും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യി കെ.​പി. പ്ര​കാ​ശ് ബാ​ബുവു​മാ​ണ് മ​ത്സ​ര​ രം​ഗ​ത്തു​ള്ള​ത്.

ആ​ദ്യം സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ച് ഇ​ട​തു​മു​ന്ന​ണി ന​ട​ത്തി​യ നീ​ക്കം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ലെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​വ​രെ മു​ന്നി​ലെ​ത്തി​ച്ചു. എം.​കെ.​രാ​ഘ​വ​ന്‍ ത​ന്നെ​യാ​ണ് സ്ഥാ​നാ​ര്‍​ഥി​യെ​ന്ന​റി​യാ​മാ​യി​രു​ന്നു​വെ​ങ്കി​ലും ഹൈ​ക്ക​മാ​ന്‍​ഡ് പ്ര​ഖ്യാ​പ​നം വ​രു​ന്ന​തു​വ​രെ കാ​ത്തി​രു​ന്നേ​ശ​ഷ​മാ​ണ് മു​ഴു​വ​ന്‍ സ​മ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്ക് യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. ഇ​ന്നു​മു​ത​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യും പ്ര​ച​ര​ണം തു​ട​ങ്ങി. ഇ​തോ​ടെ ക്ലാ​സി​ക് പോ​രാ​ട്ടം ന​ട​ക്കു​ന്ന മ​ണ്ഡ​ല​മാ​യി ഇ​തി​ന​കം കോ​ഴി​ക്കോ​ട് മാ​റി​ക​ഴി​ഞ്ഞു.

ഇ​രു​മു​ന്ന​ണി​ക​ളി​ലെ​യും ജ​ന​പ്രി​യ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഏ​റ്റു​മു​ട്ടു​ന്ന മ​ണ്ഡ​ല​ത്തി​ല്‍ ഇ​വ​രെ എ​തി​രി​ടാ​നെ​ത്തു​ന്ന​ത് യു​വ​ത്വ​ത്തി​ന്‍റെ പ്ര​തീ​ക​വും യു​വ​മോ​ര്‍​ച്ച സ​മ​ര​മു​ഖ​ങ്ങ​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യ കെ.​പി. പ്ര​കാ​ശ്ബാ​ബു​വാ​ണ്. നേ​ര​ത്തെ ത​ന്നെ ഇ​ദ്ദേ​ഹ​മാ​കും സ്ഥാ​നാ​ര്‍​ഥി​യെ​ന്ന് ഉ​റ​പ്പാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് പു​ത്തൂ​ര്‍​മ​ഠം അ​മ്പി​ലോ​ളി​യി​ലാ​ണ് ഇ​ദ്ദേ​ഹം താ​മ​സി​ക്കു​ന്ന​ത്. ബി​ജെ​പി​യു​ടെ ഭാ​വി വാ​ഗ്ദാ​ന​മെ​ന്ന അ​റി​യ​പ്പെ​ടു​ന്ന പ്ര​കാ​ശ് ബാ​ബു കൂ​ടി ക​ള​ത്തി​ലി​റ​ങ്ങി​യ​തോ​ടെ പോ​രാ​ട്ടം അ​തി​ന്‍റെ എ​ല്ലാ സീ​മ​ക​ളും ക​ട​ക്കു​മെ​ന്ന​റു​പ്പാ​യി.

പ​ത്ത് വ​ര്‍​ഷം ന​ട​ത്തി​യ വി​ക​സ​ന നേ​ട്ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ത്തു​കൊ​ണ്ടാ​ണ് എം.​കെ.​രാ​ഘ​വ​ന്‍ വീ​ണ്ടും കോ​ഴി​ക്കോ​ടു​കാ​രി​ലേ​ക്ക് ഇ​റ​ങ്ങി​വ​രു​ന്ന​ത്. കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് തു​ട​ങ്ങി​യ സാ​ധാ​ര​ണ​ക്കാ​ര്‍ ആ​ശ്ര​യി​ക്കു​ന്നി​ട​ങ്ങ​ളി​ലെ വി​ക​സ​ന നേ​ട്ട​ങ്ങ​ളാ​ണ് രാ​ഘ​വ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ര​സ്യ സം​വാ​ദ​ത്തി​ന് അ​ദ്ദേ​ഹം എ​തി​രാ​ളി​ക​ളെ വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്യു​ന്നു.​

യു​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം നി​യ​മ​സ​ഭാ​മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി​യും നി​ല​വി​ല്‍ വ​ന്നു​ക​ഴി​ഞ്ഞു. ബൂ​ത്ത് ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍ ഉ​ട​ന്‍ തു​ട​ങ്ങും. പ്ര​ചാ​ര​ണം ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക​ഴി​ഞ്ഞു. മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ജ​ന​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന​തെ​ന്ന് രാ​ഘ​വ​ന്‍ പ​റ​യു​ന്നു. സി​പി​എ​മ്മി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്ത മ​ണ്ഡ​ല​ത്തെ ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി​പോ​ലെ​കാ​ക്കു​മെ​ന്നാ​ണ് രാ​ഘ​വ​ന്‍ പ​റ​യു​ന്ന​ത്.

സം​ഘ​ട​നാ മി​ക​വും സ്ഥാ​നാ​ര്‍​ഥി​യു​ടെ മി​ക​വും സ​മം ചേ​രു​ന്ന കാ​ഴ്ച​യാ​ണ് ഇ​ട​തു മു​ന്ന​ണി​യു​ടെ കാ​ര്യ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മു​ഹ​മ്മ​ദ് റി​യാ​സി​നെ​യും വി​ജ​യ​രാ​ഘ​വ​നെ​യും ഇ​റ​ക്കി​യി​ട്ടും രാ​ഘ​വ​നെ ത​ള​യ്ക്കാ​ന്‍ ക​ഴി​യാ​ത്ത സി​പി​എം ഇ​ത്ത​വ​ണ ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത് പ്ര​വ​ര്‍​ത്ത​ക​രി​ലെ​യും സാ​ധാ​ര​ണ​ക്കാ​ര്‍​ക്കി​ട​യി​ലെ​യും ജ​ന​പ്രി​യ​നാ​യ എ.​പ്ര​ദീ​പ് കു​മാ​റി​നെ​യാ​ണ്.

കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് മ​ണ്ഡ​ല​ത്തി​ല്‍ ഇ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കേ​ര​ള​ത്തി​നാ​കെ മാ​തൃ​ക​യാ​ണെ​ന്ന് എ​തി​രാ​ളി​ക​ള്‍ പോ​ലും ചു​ണ്ടി​ക്കാ​ട്ടു​ന്നു. മ​ണ്ഡ​ല​ത്തി​ലെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ള്‍ ലോ​ക നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ന്ന​തി​ല്‍ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ച പ്ര​ദീ​പ് കു​മാ​ര്‍ എ​ന്ത് പ​രി​പാ​ടി​യു​ടെ​യും സം​ഘ​ട​നാ രം​ഗ​ത്ത് അ​മ​ര​ത്തു​ണ്ടാ​കാ​റു​ണ്ട്.

അ​തു​കൊ​ണ്ടു​ത​ന്നെ നി​ല​വി​ലെ എം​പി​യു​ടെ​യും എം​എ​ല്‍​എ​യു​ടെ​യും പോ​രാ​ട്ടം കേ​ര​ള​ത്തി​ന്‍റെ​യാ​കെ ജ​ന​ശ്ര​ദ്ധ ആ​ക​ര്‍​ഷി​ച്ചു​ക​ഴി​ഞ്ഞു. ആ​രു ജ​യി​ച്ചാ​ലും വ​ലി​യ ഭൂ​രി​പ​ക്ഷം അ​വ​കാ​ശ​പ്പെ​ടാ​നു​ണ്ടാ​കി​ല്ലെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ര്‍ വി​ല​യി​രു​ത്തു​ന്ന​ത്.

യു​വ​മോ​ര്‍​ച്ച​യു​ടെ സ​മ​ര​മു​ഖ​ങ്ങ​ളി​ല്‍ പ്ര​കാ​ശ് ബാ​ബു​വി​നെ അ​റി​യാ​ത്ത​വ​രി​ലി​ല്ല. കേ​ന്ദ്ര ഭ​ര​ണ നേ​ട്ട​ങ്ങ​ള്‍ എ​ണ്ണി​പ​റ​ഞ്ഞ് വോ​ട്ട് നേ​ടാ​നാ​ണ് ശ്ര​മി​ക്കു​ക​യെ​ന്ന പ്ര​കാ​ശ്ബാ​ബു ചൂ​ണ്ടി​കാ​ണി​ച്ചു​ക​ഴി​ഞ്ഞു. ജി​ല്ല​യി​ലെ യു​വാ​ക്ക​ളു​ടെ പി​ന്തു​ണ ത​നി​ക്കു​ണ്ടെ​ന്നും മോ​ദി​യു​ടെ വ്യ​ക്തി പ്ര​ഭാ​വം വോ​ട്ടാ​ക്കി മാ​റ്റാ​ന്‍ ക​ഴി​യു​മെ​ന്നും പ്ര​കാ​ശ് ബാ​ബു പ​റ​യു​ന്നു.

ര​ണ്ട് ജ​ന​പ്രി​യി​സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ മ​റ്റൊ​രു ‘ചോ​യ്‌​സാ’​വു​ക​യാ​ണ് പ്ര​കാ​ശ് ബാ​ബു എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍ . ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് മാ​റാ​ട്ബ​ലി​ദാ​നി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ര്‍​ശി​ച്ച് മ​ണ്ഡ​ലം പ​ര്യ​ട​ന​ത്തി​ന് പ്ര​കാ​ശ് ബാ​ബു തു​ട​ക്കം കു​റി​ച്ചു​ക​ഴി​ഞ്ഞു.

Related posts