കടൽത്തീരത്ത് സ്ഥാപിച്ച കൊടിമരത്തിൽ കയറിയ കോളജ് വിദ്യാർഥിനി അതുമൊടിച്ച് നിലത്തു വീണു. അമേരിക്കയിലെ ടെക്സസിലുള്ള ഒരു ബീച്ചിലാണ് സംഭവം. ബിക്കിനി ധരിച്ച ഒരു വിദ്യാർഥിനി യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെ ഇവിടെ സ്ഥാപിച്ചിരിക്കുന്ന കൊടിമരത്തിൽ കയറുന്നതാണ് വീഡിയോയിൽ ആദ്യം.
കൊടിമരത്തിന്റെ മുകളിൽ ഇവർ എത്തിയപ്പോൾ നിലത്തു നിൽക്കുകയായിരുന്ന എല്ലാവരും ആർത്തുല്ലസിച്ചു. എന്നാൽ പെട്ടന്ന് ശക്തമായ കാറ്റ് വീശി. ഇതോടെ കൊടിമരം ഉലയുവാൻ തുടങ്ങി. മാത്രമല്ല ഇവരുടെ ശരീരഭാരവും കൂടിയായപ്പോൾ വളഞ്ഞു തുടങ്ങിയ കൊടിമരം ഒടിഞ്ഞു താഴെ വീഴുകയായിരുന്നു. അപകടത്തിൽ ഇവർക്ക് പരിക്കേറ്റിട്ടുണ്ടോയെന്ന് വ്യക്തമല്ല.