കൊച്ചി: മുനന്പം മനുഷ്യക്കടത്ത് കേസിൽ മുഖ്യപ്രതിയടക്കം ആറുപേരുടെ അറസ്റ്റ് വടക്കേക്കര പോലീസ് രേഖപ്പെടുത്തി. മുഖ്യപ്രതി ശെൽവനടക്കം ആറുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും.
കഴിഞ്ഞ ദിവസം ചെന്നെയിൽനിന്നുമാണ് സംഘത്തെ കസ്റ്റഡിയിലെടുത്തിരുന്നത്. ദയാമാതാ എന്ന ബോട്ടിൽ രണ്ട് മാസംമുന്‍പാണ് മുനന്പത്തുനിന്നും ഓസ്ട്രേലിയയിലേക്ക് മനുഷ്യക്കടത്ത് നടത്തിയത്. നൂറിലധികം ആളുകളെ മുനന്പത്തുനിന്ന് ബോട്ടിൽ ഓസ്ട്രേലിയിലേക്ക് കൊണ്ടുപോയതായി പ്രതികൾ പോലീസിനോട് സമ്മതിച്ചതായാണു വിവരം.