കൊല്ലം: ഓച്ചിറയിൽ നിന്നും അന്യസംസ്ഥാന ദന്പതികളുടെ പതിമൂന്ന് വയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് പ്രതികൾക്കൊപ്പം നിന്ന് ഒത്തുകളി നടത്തുകയാണെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികളെ രക്ഷിക്കാൻ പോലീസ് ഒത്തുതീർപ്പിന് ശ്രമിക്കുകയാണ്. പെണ്‍കുട്ടിയെ കാണാതായി ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായില്ല. ഇത്തരമൊരു സംഭവം സാക്ഷര കേരളത്തിന് അവമതിപ്പുണ്ടാ ക്കുന്നതാണെന്നും കേരളത്തിൽ പെണ്‍കുട്ടികൾക്ക് സുരക്ഷയില്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.