ചാലക്കുടി: ഇന്നസെന്റിന്റെ 1750 കോടിയുടെ വികസനം നുണപ്രചാരണം മാത്രമാണെന്ന് കെപിസിസി സെക്രട്ടറി ജോസഫ് വാഴയ്ക്കൻ. യുഡിഎഫ് ചാലക്കുടി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്വൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുയായിരുന്നു.
കുറെ ഹൈമാസ്റ്റ് ലൈറ്റുകളും ആശുപത്രിയിലേക്കു കുറച്ച് ഉപകരണങ്ങളും വാങ്ങിയതാണോ വികസനം. എംപി ഫണ്ട് ഉപയോഗിച്ച് ഒരു ക്ലാർക്കിന് ചെയ്യാവുന്ന കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.അഡ്വ. സി.ജി.ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. യുഡിഎഫിനെതിരെ സിപിഎമ്മിന്റെ കള്ളപ്രചാരണങ്ങൾ വിലപ്പോവില്ലെന്നും വാഴയ്ക്കൻ തുടർന്നു പറഞ്ഞു.
സ്ഥാനാർഥി ബെന്നി ബഹനാൻ, റോജി എം. ജോണ്‍ എംഎൽഎ, സാവിത്രി ലക്ഷ്മണൻ, ടി.യു.രാധാകൃഷ്ണൻ, ഐ.ഐ.അബ്ദുൾമജീദ്, കെ.ഒ.വർഗീസ്, ടി.എൻ.രാജൻ, പി.ഐ.മാത്യു, ഷാജു വടക്കൻ, പി.ഡി.നാരായണൻ, എബി ജോർജ്, വി.ഒ.പൈലപ്പൻ, ബിജു കാവുങ്കൽ, മേരി നളൻ, ജെയിംസ് പോൾ തുടങ്ങിയവർ പ്രസംഗിച്ചു.
വി.ഒ.പൈലപ്പൻ ചെയർമാനും, സി.ജി.ബാലചന്ദ്രൻ വർക്കിംഗ് ചെയർമാനും ബിജു കാവുങ്കൽ ജനറൽ കണ്‍വീനറുമായി 100 അംഗ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയെ തെരഞ്ഞെടുത്തു.