കോഴിക്കോട്: സ്ഥാനാര്‍ഥികളുടെ ചരിത്രംചികയാന് സൈബര്‍ പോരാളികള്‍ . പഴയകാലത്തെ പ്രസംഗങ്ങള്‍ , തെരഞ്ഞെടുപ്പ് ചരിത്രങ്ങള്‍ , ഏറ്റ തോല്‍വികള്‍ , വിവാദമായ നിലപാടുകള്‍ എന്നിവയെല്ലൊം ബൂമറംഗാക്കാക്കാനൊരുങ്ങുകയാണ് പ്രവര്‍ത്തകര്‍ . ഇതിനായി ഓരോ പാര്‍ട്ടിയുടെയും ‘ഗവേഷണ സംഘങ്ങള്‍ ‘ തന്നെ സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു.
എങ്ങിയൈല്ലാം എതിരാളികളുടെ രാഷ്ട്രീയ ചരിത്രം ചികയാമോ അതെല്ലാം തകൃതിയായി നടത്തുകയാണ് സൈബര്‍ പോരാളികള്‍ . കോഴിക്കോട് വടകരയില്‍ പി.ജയരാജന് എതിരാളിയായി കെ.മുരളീധരന് എത്തിയതോടെയാണ് സൈബര്‍ പോരാളികള്‍ സടകുടഞ്ഞ് എഴുന്നേറ്റത്.
കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപിരിഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നടത്തിയ മുളീധരന്റെ പ്രസംഗങ്ങള്‍ ഒരു വരിപോലും വിടാതെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
മുരളീധരന്റെ വടക്കാഞ്ചേരി പരാജയം ഓര്‍മ്മിപ്പിച്ചും സോഷ്യല്‍ മീഡിയ കളിയാക്കുന്നു. മന്ത്രിയായിരിക്കെ ഉപതെരെഞ്ഞെടുപ്പില്‍ മത്സരിച്ചു കേരളത്തില്‍ പരാജയപ്പെട്ട ഏക നേതാവാണ് മുരളി എന്ന് സോഷ്യല്‍ മീഡിയ ഓര്‍മ്മിപ്പിയ്ക്കുന്നു. അതിനെ പ്രതിരോധിക്കാന്‍ ജയരാജന്റെചരിത്രവും കൊലപാതക രാഷ്ട്രീയവും കൊണ്ടാടുകയാണ് മറുവിഭാഗം.
. കാസര്‍ഗോഡ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ ഭൂതകാലവും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി.സിദ്ധിഖിന്റെ കുടുംബകാര്യങ്ങള്‍വരെ എതിര്‍വിഭാഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു.
കോ-ലീ-ബി സംഖ്യത്തെ കുറിച്ച് പരാമര്‍ശിക്കുമ്പോഴും മാറാട് കലാപത്തിനു ശേഷം 2003-ല്‍ പിണറായിക്കൊപ്പം കോഴിക്കോട് ടൗണ്‍ ഹാളില്‍ മുരളി പങ്കെടുത്ത യോഗത്തിന്റെ ഫോട്ടോയും ഇപ്പോള്‍ മുരളിക്കെതിരേയും സിപിഎമ്മിനെതിരേയുള്ള ആയുധമായി ഉപയോഗിക്കുന്നുണ്ട്. വാരിക്കുഴിയിലെ കൊലപാതക കഥ സിനിമയുടെ പോസ്റ്ററില്‍ വടകര എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വോട്ടഭ്യര്‍ഥിക്കുന്ന ട്രോളുകള്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
ഇതിനു പുറമേ വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വി.ടി.ബല്‍റാമിന്റെ പോസ്റ്റും വൈറലായിട്ടുണ്ട്. നടന് ഇന്ദ്രജിത്തിന്റെ ഫോട്ടോയോടു കൂടിയായിരുന്നു ട്രോള്‍ ഇറങ്ങിയത്. ഭരണനേട്ടവും പരാജയവും സംബന്ധിച്ച ട്രോളും ഇതിനകം സൂപ്പര്‍ ഹിറ്റായി മാറി. പാര്‍ട്ടി ഓഫീസുകളിലെ പീഡനം സംബന്ധിച്ചുള്ള ട്രോളും ഇതിനകം ചര്‍ച്ചയായി മാറിയിട്ടുണ്ട്.