ഫാന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്താന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് മോഹന്‍ലാല്‍. പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വില്ലന്‍ സിനിമ ഇറങ്ങിയ സമയത്ത് ആരാധകരെ മോഹന്‍ലാലും മമ്മൂട്ടിയും നിലയ്ക്ക് നിര്‍ത്തണമെന്ന് സംവിധായകന്‍ ബി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞിരുന്നു. ചര്‍ച്ചയ്ക്കിടെ ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.
എനിക്ക് മറ്റൊരാളുടെ തലയില്‍ കയറിയിരുന്ന് ചിന്തിക്കാന്‍ സാധിക്കില്ല. എന്നെ ഇഷ്ടപ്പെടണമെന്നും പറയാന്‍ പറ്റില്ല, ഇഷ്ടപ്പെടരുതെന്നും പറയാന്‍ പറ്റില്ല. ഫാന്‍സിനെ നിലയ്ക്ക് നിറുത്തിയത് കൊണ്ട് ഒരു സിനിമ വിജയിക്കണമെന്ന് നിര്‍ബന്ധമില്ല. സിനിമ വിജയിക്കണമെങ്കില്‍ വേറെ ഒരുപാട് കാര്യങ്ങള്‍ കൂടി ചേരണം. അത്തരം ചേരുവകളെല്ലാമുള്ള സിനിമയാണ് ലൂസിഫര്‍ എന്നാണ് വിശ്വാസം. മോഹന്‍ലാല്‍ എന്ന നടനില്‍ നിന്നും ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ലൂസിഫറിലുണ്ട്. മോഹന്‍ലാല്‍ പറഞ്ഞു.