മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്കിലെ മൈലന്പാടത്ത് സ്ഥിതിചെയ്യുന്ന കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിലേക്ക് ജൂണ് മാസം പതിനഞ്ചാം തീയതിവരെ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. കുരംപുത്തൂർ ഗ്രാമപഞ്ചായത്താണ് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത്.കുരുതിച്ചാൽ വെള്ളച്ചാട്ടത്തിൽ പരിസ്ഥിതി മലിനീകരണം വ്യാപകമായതിനെ പശ്ചാത്തലത്തിൽ പഞ്ചായത്ത് അധികൃതർ യോഗം വിളിച്ചിരുന്നു.
ഇതിന്റെ ഭാഗമായി സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നത്. ഇതുപ്രകാരമാണ് സന്ദർശകർകർക്ക് നിയന്ത്രണമേർപ്പെടുത്തുവാൻ ധാരണയായത്. കുരുത്തിച്ചാലിലെത്തുന്ന സന്ദർശകർ പ്ലാസ്റ്റിക്, ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയവ ഉപേക്ഷിച്ച് പുഴ മലിനപ്പെടുത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.കൂടാതെ സന്ദർശകർ സമീപവാസികൾക്കും ബുദ്ധിമുട്ട് സൃഷ്ട്ടിക്കുന്നുണ്ട്.
കുമരംപുത്തൂർ പഞ്ചായത്ത് വിളിച്ചുചേർത്ത യോഗത്തിൽ ഫോറസ്റ്റ്, പോലീസ്, എക്സൈസ് വകുപ്പ് പ്രതിനിധികൾ പങ്കെടുത്തു. യോഗ തീരുമാനം സംബന്ധിച്ച് ആർ.ഡി.ഒ, സബ് കളക്ടർ എന്നിവരുമായി ചർച്ച ചെയ്ത് നിയന്ത്രണം നടപ്പിലാക്കും. കുരുത്തിച്ചാലിലേക്ക് പ്രവേശിക്കുന്ന മെലാംപാടം ഭാഗത്ത് ചെക്പോസ്റ്റ് സ്ഥാപിച്ച് സന്ദർശകരെ നിയന്ത്രിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഹുസൈൻ കോളശ്ശേരി പറഞ്ഞു.
വാർഡ് മെന്പർ ജോസ് കൊല്ലിയിൽ,ജനപ്രതിനിധികൾ, പങ്കെടുത്തു. ദിനംപ്രതി നൂറുകണക്കിന് സന്ദർശകരാണ് കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ എത്തുന്നത്. സൈലൻ വാലി മലനിരകളിൽ നിന്നും ആരംഭിക്കുന്ന പാത്രക്കടവ് വെള്ളച്ചാട്ടമാണ് ഇവിടെ എത്തുന്നത് .കടുത്ത വേനലിലും വെള്ളമുള്ള പുഴ ആണിത് .ശക്തമായ തണുപ്പും വെള്ളത്തിന്റെ പ്രത്യേകതയാണ്.
പെരിന്തൽമണ്ണ ,മലപ്പുറം, നിലന്പൂർ, മണ്ണാർക്കാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ ഇവിടെവരുന്നത്. ഇവിടെയാകട്ടെ യാതൊരുവിധ നിയന്ത്രണങ്ങളുംസുരക്ഷാക്രമീകരണങ്ങളും ഇതുവരെ ഗ്രാമപഞ്ചായത്തും വനംവകുപ്പ് നടപ്പിലാക്കിയിട്ടില്ല. ഇതുമൂലം അപകടം പതിവായിരിക്കുകയാണ്. സന്ദർശകരുടെ തള്ളികയറ്റം കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതയും വർധിപ്പിക്കുകയാണ്. പ്രദേശമാകെ മദ്യക്കുപ്പികളും നിറഞ്ഞിരിക്കുന്നു.