വ​യ​നാ​ട്ടി​ല്‍ രാ​ഹു​ല്‍ വ​ന്നാ​ല്‍ ‘ക​ളി മാ​റും’; അ​ര​യും ത​ല​യും മു​റു​ക്കി ബി​ജെ​പി; തുഷാർ മത്‌സരിച്ചേക്കാൻ സാധ്യത

സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന അ​ഭ്യൂ​ഹം നി​ല​നി​ല്‍​ക്കേ അ​തി​നെ നേ​രി​ടാ​ന്‍ അ​ര​യും ത​ല​യും മു​റു​ക്കി ബി​ജെ​പി. രാ​ഹു​ലി​ല്‍ വ​യ​നാ​ട്ടി​ല്‍ എ​ത്തി​യാ​ല്‍ അ​ത്‌​ ദേ​ശീ​യ ശ്ര​ദ്ധ ആ​ക​ര്‍​ഷി​ക്കു​ന്ന രാ​ഷ്ട്രീ​യ​ പോ​രാ​ട്ട​മാ​ക്കി​ മാ​റ്റാ​നാ​ണ് ബി​ജെ​പി തീ​രു​മാ​നം.

നി​ല​വി​ല്‍ ബി​ജെ​പി​യു​ടെ സ​ഖ്യ​കക്ഷി​യാ​യ ബി​ഡി​ജെ​എ​സി​നാ​ണ് വ​യ​നാ​ട് സീ​റ്റ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. രാ​ഹു​ല്‍ എ​തി​ര്‍​സ്ഥാ​നാ​ര്‍​ഥി​യാ​കു​ക​യാ​ണെ​ങ്കി​ല്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. അ​തേ​സ​മ​യം സീ​റ്റ് വ​ച്ചു​മാ​റാ​ന്‍ ത​യാ​റാ​ണെ​ന്ന് തു​ഷാ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഒ​ന്നു​കി​ല്‍ തു​ഷാ​ര്‍ അ​ല്ലെ​ങ്കി​ല്‍ ബി​ജെ​പി​യു​ടെ സ​മുന്ന​ത​നാ​യ നേ​താ​വ് എ​ന്ന​താ​ണ് ല​ക്ഷ്യം.

ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് ഇ​ക്കാ​ര്യ​ത്തി​ല്‍ അ​നൂ​കൂ​ല നി​ല​പാ​ടാ​ണ് ഉ​ള്ള​ത്. നി​ല​വി​ല്‍ തൃ​ശൂ​രി​ല്‍ മ​ത്സരി​ക്കാ​ന്‍ ത​യാ​റാ​യ തു​ഷാ​ര്‍ വ​യ​നാ​ട്ടി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​കു​ന്ന​തോ​ടെ ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ല്‍ തു​ഷാ​റി​ന് ല​ഭി​ക്കു​ന്ന മൈ​ലേ​ജ് വ​ലു​താ​യി​രി​ക്കു​മെ​ന്ന് ബി​ഡി​ജെ​എ​സും കു​രു​തു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ തു​ഷാ​റി​നും മ​റി​ച്ചൊ​രു അ​ഭി​പ്രാ​യ​മി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. രാ​ഹു​ലി​ന്‍റെ ഭൂ​രി​പ​ക്ഷം കു​റ​യ്ക്കാ​നാ​യാ​ല്‍ പോ​ലും അ​ത് ച​രി​ത്ര​നേ​ട്ട​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടും.

നി​ല​വി​ല്‍ തൃ​ശൂ​രി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ശ​ക്ത​മാ​യ സ​മ്മ​ര്‍​ദ​ത്തെ​തു​ട​ര്‍​ന്നാ​ണ് തു​ഷാ​ര്‍ ത​യാ​റാ​യ​ത്. പി​താ​വ് വെ​ള്ളാ​പ​ള്ളി ന​ടേ​ശ​ന്‍റെ​എ​തി​ര്‍​പ്പ് മ​റി​ക​ട​ന്നാ​ണ് ഈ ​തീ​രു​മാ​നം. ഇ​ക്കാ​ര്യ​ത്തി​ല്‍ രാ​ജ്യ​സ​ഭാ എം​പി​ സ്ഥാ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഗ്ദാ​നം ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം തു​ഷാ​റി​ന് ന​ല്‍​കി​യി​ട്ടു​ണ്ട്. ബി​ഡി​ജെ​എ​സി​നും എ​സ്എ​ന്‍​ഡി​പി​ക്കും ശ​ക്ത​മാ​യ വേ​രോ​ട്ട​മു​ള്ള തൃ​ശൂ​രി​ല്‍ മ​ത്സരി​ക്കാ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍, ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ശ്രീ​ധ​ര​ന്‍ പി​ള്ള എ​ന്നി​വ​ര്‍​ക്ക് പ്ര​ത്യേ​ക താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നു. പ​ത്ത​നംതി​ട്ട​ കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ തൃ​ശൂ​ര്‍ എ​ന്ന​താ​യി​രു​ന്നു ബി​ജെ​പി​യു​ടെ ലൈ​ന്‍ .

എ​ന്നാ​ല്‍ സീ​റ്റ് ബി​ഡി​ജെ​എ​സി​ന് ന​ല്‍​കു​ന്ന​തി​നും കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് എ​തി​പ്പു​ണ്ടാ​യി​രു​ന്നി​ല്ല. തു​ഷാ​ര്‍ മ​ത്സ​രി​ച്ചാ​ലും ഇ​വി​ടെ വി​ജ​യ​സാ​ധ്യ​ത​യു​ണ്ടെ​ന്നു​ത​ന്നെ​യാ​യി​രു​ന്നു കേ​ന്ദ്ര നേ​തൃ​ത്വം ക​ണ​ക്കൂ​കൂട്ടി​യ​ത്. ഇ​വി​ടെ ഉ​ള്‍​പ്പെ​ടെ സ്ഥാ​നാ​ര്‍​ഥി​ക​ളെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കാ​ന​ിരി​ക്കെ​യാ​ണ് രാ​ഹു​ലി​ന്‍റെ രം​ഗ​പ്ര​വേ​ശ​വും അ​തി​നെ തു​ട​ര്‍​ന്ന് തു​ഷാ​റി​നെ വ​യ​നാ​ട്ടി​ല്‍ ഇ​റ​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശവും വ​ന്ന​ത്.

ഇ​തോ​ടെ സീ​റ്റ് വി​ഭ​ജ​ന​ത്തി​ല്‍ ത​ന്നെ മാ​റ്റം വ​രു​മെ​ന്ന സൂ​ച​ന​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഒ​ന്നു​കി​ല്‍ വ​യ​നാ​ട് സീ​റ്റ് ബി​ജെ​പി ഏ​റ്റെ​ടു​ത്ത് ക​രു​ത്ത​നാ​യ സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തു​ക. അ​ല്ലെ​ങ്കി​ല്‍ തു​ഷാ​റി​നെ രം​ഗ​ത്തി​റ​ക്കു​ക. ഈ​സി വാ​ക്കോ​വ​ര്‍ രാ​ഹു​ലി​ന് ന​ല്‍​കാ​ന്‍ തയാ​റ​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ത​ന്നെ വ്യ​ക്ത​മാ​ക്കു​ന്നു. രാ​ഹു​ലെ​ത്തി​യാ​ല്‍ സീ​റ്റ് ഏ​റ്റെ​ടു​ക്കാ​നു​ള്ള ബി​ജെ​പി നീ​ക്ക​ത്തി​നി​ടെ ബി​ഡി​ജെ​എ​സ് വ​യ​നാ​ട് ഒ​ഴി​ച്ചു​ള്ള സീ​റ്റു​ക​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് നീ​ക്കം.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി മു​ഴു​വ​ന്‍ സീ​റ്റി​ലേ​ക്കും സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടും ബി​ഡി​ജെ​എ​സി​ന്‍റെ അ​ഞ്ച് സീ​റ്റി​ലേ​ക്കു​ള്ള സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​തി​നും രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​വു​മാ​യി ബ​ന്ധ​മു​ണ്ട് എ​ന്നാ​ണ് സൂ​ച​ന.

Related posts