പാര്‍ട്ടി എനിക്ക് ജീവാത്മാവും പരമാത്മാവുമാണ് ! വരനും കൂട്ടരും പി ജയരാജനു ജയ് വിളിക്കുന്നത് കേട്ട് പകച്ച് പണ്ടാരമടങ്ങി വധു; ‘ഒരു കമ്യൂണിസ്റ്റുകാരന്റെ വിവാഹം’ വീഡിയോ കാണാം…

അണികളെ ആവേശം കൊള്ളിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളെക്കഴിഞ്ഞേ കേരളത്തില്‍ ആളുള്ളൂ. പലര്‍ക്കും പാര്‍ട്ടി ജീവാത്മാവും പരമാത്മാവുമാണ്. ശ്രീനിവാസന്റെ സന്ദേശം സിനിമയിലെ രംഗങ്ങളെ ഓര്‍മിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

വിവാഹം കഴിഞ്ഞു കൂട്ടുകാരുമൊത്ത് വധുവും വരനും കാല്‍നടയായി വീട്ടിലേക്കു വരുന്നു. വെറുതെ നടക്കുകയല്ല, വടകര ലോക്‌സഭ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി
പി.ജയരാജനും എല്‍ഡിഎഫിനും ജയ് വിളിച്ചു കൊണ്ടാണു സംഘം മുന്നോട്ടു പോകുന്നത്. മുദ്രാവാക്യം വിളിച്ച് ഏറ്റവും മുന്നില്‍ വരന്‍, ആവേശത്തോടെ ഏറ്റു വിളിച്ച് കൂട്ടുകാര്‍. വിവാഹദിനത്തില്‍ വരന്‍ ജയ് വിളിക്കുമ്പോള്‍ പകച്ചു പണ്ടാരമടങ്ങി നില്‍ക്കുന്ന വധുവിനെയും വീഡിയോയില്‍ കാണാം.

ഒരു കമ്യൂണിസ്റ്റുകാരന്റെ വിവാഹം, പാവം പെണ്ണ് പേടിച്ചു പോയി’ എന്ന തലക്കെട്ടോടെയാണു വിഡിയോ യൂട്യൂബില്‍ പങ്കുവച്ചിരിക്കുന്നത്. സമ്മിശ്ര അഭിപ്രായങ്ങളാണ് വരന്റെ ഈ പ്രകടനത്തിനു സോഷ്യല്‍ ലോകത്തു ലഭിക്കുന്നത്. വിവാഹദിവസം ഇതെല്ലാം ഒഴിവാക്കാമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍ ചിലര്‍ വീഡിയോയ്ക്ക് താഴെ വിപ്ലവ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുമുണ്ട്. രണ്ടായാലും വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Related posts