മലയാളത്തിന്റെ ഭാഗ്യനടി എന്ന വിശേഷണത്തിലേക്ക് ഐശ്വര്യ ലക്ഷ്മി നടന്നടുത്തത് വേഗത്തിലായിരുന്നു. നായകന്മാരുമായുള്ള മികച്ച കെമിസ്ട്രിയാണ് താരത്തിന് ഗുണകരമായി മാറുന്നത്. നിവിന്‍ പോളി, ടൊവീനോ തോമസ്, ഫഹദ് ഫാസില്‍, ആസിഫ് അലി, കാളിദാസ് ജയറാം തുടങ്ങി മുന്‍നിര താരനിരയോടൊപ്പം ഐശ്വര്യ ഇപ്പോളിതാ ബ്രദേഴ്സ് ഡേ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായും എത്തുകയാണ്.
സിനിമാ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് ഐശ്വര്യ. ഇപ്പോളിതാ ഇന്‍സ്റ്റഗ്രാമില്‍ ഒരു ആരാധകന് ചോദിച്ച ചോദ്യവും അതിന് ഐശ്വര്യ നല്കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
‘ചേച്ചീ… ലവ് യൂ.. എന്നെ കെട്ടാവോ?” എന്നായിരുന്നു ലൈവില്‍ വന്ന ഐശ്വര്യയോട് ഒരു ആരാധകന്റെ ചോദ്യം. ഉടന്‍ വന്നു ഉരുളയ്ക്ക് ഉപ്പേരി പോലെ താരത്തിന്റെ മറുപടി, ”വീട്ടിലെ അഡ്രസ്സ് ഇങ്ങു തന്നേ…’ എന്ന്. ചോദ്യവും ഉത്തരവും തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറീസിലും ഐശ്വര്യ പങ്കു വെച്ചിട്ടുണ്ട്.