കൊല്ലം: ഓച്ചിറയിലെ രാജസ്ഥാന് സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് പ്രതി മുഹമ്മദ് റോഷന്. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം തന്റെ കൂടെ വന്നതാണ്. പെണ്‍കുട്ടിക്ക് 18 വയസുണ്ടെന്നും റോഷൻ പറഞ്ഞു.
ഏറെ നാളായി തങ്ങള്‍ പ്രണയത്തിലാണ്. പ്രണയം വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് നാടുവിടേണ്ടി വന്നത്. ട്രെയിനില്‍ മംഗലാപുരത്ത് എത്തി ഒരു ദിവസം അവിടെ തങ്ങി. പിന്നീട് മറ്റൊരു ട്രെയിനില്‍ മുംബൈയിലേക്ക് പോകുകയായിരുന്നു. നാലു ദിവസമായി മുംബൈയില്‍ കഴിയുകയായിരുന്നെന്നും റോഷൻ പറഞ്ഞു.
രാജസ്ഥാനിലുള്ള യുവാവുമായി വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചതോടെയാണ് ഒളിച്ചോടിയതെന്ന് പെൺകുട്ടിയും പറഞ്ഞു. തനിക്ക് 18 വയസുണ്ടെന്ന് പെണ്‍കുട്ടി അവകാശപ്പെട്ടു.