വാ​ഹ​നം ത​ട​യ​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, യാ​ത്ര​ക്കാ​രെ ഇ​റ​ക്കി വി​ട​ൽ; വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഓ​ൺ​ലൈ​ൻ ടാ​ക്സി സ​ർ​വീ​സി​നെ​തി​രേ “ടാ​ക്സി മാ​ഫി​യ’

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് സ​ർ​വീ​സ് ന​ട​ത്തു​ന്ന ഓ​ൺ​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ വാ​ഹ​നം ത​ട​ഞ്ഞു​വ​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി. യാ​ത്ര​ക്കാ​രെ​യും കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ​യാ​ണ് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ച്ചു വാ​ഹ​നം ത​ട​ഞ്ഞു​വ​യ്ക്കു​ന്ന​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന കാ​ലി​ക്ക​ട്ട് ടൂ​റി​സം ട്രാ​വ​ൽ​സി​ന്‍റെ വാ​ഹ​ന​മാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വ​ച്ചു ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ ത​ട​യു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്. കൂ​ട്ട​മാ​യി​യെ​ത്തു​ന്ന​വ​ർ കാ​ർ ത​ട​യു​ക​യും കാ​ർ ക​ത്തി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​ർ​ദ്ദി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യും ഓ​ൺ​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു.

ചി​ല സ്ഥ​ല​ങ്ങ​ളി​ൽ വ​ച്ചു യാ​ത്ര​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും കാ​റി​ൽ നി​ന്ന് ഇ​റ​ക്കി അ​വ​രു​ടെ ടാ​ക്സി വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റി കൊ​ണ്ടു പോ​കു​ക​യാ​ണെ​ന്നും ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു. ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ളെ സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് ത​ട​യു​ന്ന​ത്. ഓ​ൺ ലൈ​ൻ ടാ​ക്സി​ക​ളെ ത​ട​ഞ്ഞാ​ൽ പോ​ലീ​സി​ൽ വി​വ​രം ന​ൽ​കി പോ​ലീ​സെ​ത്തി​യാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​റി​ല്ലെ​ന്നും ഡ്രൈ​വ​ർ​മാ​ർ ആ​രോ​പി​ക്കു​ന്നു.

24 മണി​ക്കൂ​റും സ​ർ​വീ​സ് ന​ട​ത്തു​ന്ന ഓ​ൺ​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ ഭീ​ഷ​ണി കാ​ര​ണം സ​ർ​വീ​സ് ന​ട​ത്താ​ൻ ഭ​യ​ക്കു​ക​യാ​ണ്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് വി​മാ​ന​യാ​ത്ര​ക്കാ​രെ​യെ​ത്തി​ക്കു​ന്ന​തി​ന് കാ​ലി​ക്ക​റ്റ് ടൂ​റി​സം ട്രാ​വ​ൽ​സാ​ണ് ടെ​ൻ​ഡ​ർ എ​ടു​ത്തി​രു​ന്ന​ത്. കാ​ർ, ഇ​ന്നോ​വ തു​ട​ങ്ങി​യ 60 വാ​ഹ​ന​ങ്ങ​ളാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. 40 ഡ്രൈ​വ​ർ​മാ​രാ​ണ് നി​ല​വി​ലു​ള്ള​ത്.

ടാ​ക്സും ഇ​ൻ​ഷ്വ​റ​ൻ​സും അ​ട​ച്ചു സ​ർ​വീ​സ് ന​ട​ത്തു​ന്ന വാ​ഹ​നം എ​ന്തി​നാ​ണ് ത​ട​യു​ന്ന​തെ​ന്തി​നാ​ണെ​ന്നാ​ണ് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നാ​ണ് ഡ്രൈ​വ​ർ​മാ​ർ ചോ​ദി​ക്കു​ന്ന​ത്. നി​ങ്ങ​ൾ ചെ​യ്യു​ന്ന ജോ​ലി​യ​ല്ലേ ഞാ​നും ചെ​യ്യു​ന്ന​തെ​ന്ന് ഡ്രൈ​വ​ർ ചോ​ദി​ച്ചാ​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​തി​യും അ​സ​ഭ്യം പ​റ​യു​ക​യു​മാ​ണെ​ന്നാ​ണ് ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്ന​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മ്പോ​ൾ മ​റ്റു ടാ​ക്സി​ക​ൾ​ക്ക് എ​ന്തു ന​ഷ്ട​മാ​ണു​ണ്ടാ​കു​ന്ന​ത്. കാ​ർ ത​ട​ഞ്ഞു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് ഡ്രൈ​വ​ർ​മാ​രു​ടെ ആ​വ​ശ്യം.

Related posts