തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതുമായി ബന്ധപ്പെട്ട് പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ സർക്കാർ അടിയന്തര യോഗം വിളിച്ചു. മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം ബുധനാഴ്ച വൈകുന്നേരം മൂന്നിന് നടക്കും.
സൂര്യാതപത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്നതിന് മാനദണ്ഡങ്ങൾ പരിശോധിക്കാൻ റവന്യൂ ആരോഗ്യവകുപ്പ് അധികൃതർക്ക് നിർദേശം നൽകി.