പാലക്കാട്: കനത്ത ചൂടില്‍ പിന്നേയും വെന്തുരുകി പാലക്കാട് ജില്ല. തുടർച്ചയായി ഇതു മൂന്നാംദിവ സവും താപനില 41 ഡിഗ്രി സെൽഷ്യസിൽതന്നെ നിലനിൽക്കുകയാണ്. ഇതോടെ അന്തരീക്ഷത്തിലെ ബാഷ്പീകരണ തോതുംക ൂടിയിരിക്കുകയാണ്.
പകൽ ചുട്ടു പൊള്ളുന്ന ചൂടും രാത്രിയിൽ അസ്വ സ്ഥത സൃഷ്ടി ക്കുന്ന ചൂടുമായതോടെ ഉറങ്ങാൻ പോലും പാടുപെടുകയാണ് പാലക്കാട്ടുകാർ. ജില്ല യിൽ ഇന്നലെ നാലുപേർക്കാണ് ജില്ലയിൽ സൂര്യാത പമേറ്റത്. ഇതോടെ ജില്ലയിൽ സൂര്യാതപമേറ്റവരുടെ എണ്ണം 23 ആയി.
മുണ്ടൂർ ഐ ആർ ടി സിയിലാണ് തുടർച്ചയായി മൂന്നാം ദിവസവും 41 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലയുടെ കിഴക്കൻമേഖ ലയിലും പടിഞ്ഞാറൻ മേഖലയിലുമെല്ലാം കനത്ത ചൂട് തുടരുകയാണ്. ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചും തൊഴിൽസമയം ക്രമീകരിച്ചും രംഗത്തുവന്നിട്ടുണ്ട്.
എങ്കിലും അധിക ചൂടിനെ എങ്ങനെ പ്രതിരോധിക്കാനാവുമെ ന്നറിയാതെ നട്ടംതിരിയുകയാണ് പാലക്കാട്ടെ ജനങ്ങൾ.