തളിപ്പറമ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ. ശ്രീമതിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഫേസ്ബുക്കിൽ പോസ്റ്റിട്ട കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരേ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കുറ്റ്യേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റെ വെള്ളാവിലെ പി.രാജീവനെതിരേയാണ് കേസ്.
കുറ്റ്യേരിയിലെ പെരുങ്കുന്നപ്പാല പി.വി.ശരത്തിന്റെ പരാതിയിലാണ് കേരളാ പോലീസ് ആക്ട് 120-ഒ പ്രകാരം കേസെടുത്തത്. പി.കെ. ശ്രീമതിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ 19 ന് ശരത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് രാജീവന് ചിത്രങ്ങളും കുറിപ്പുകളും പോസ്റ്റ് ചെയ്തതായാണ് പരാതി.