ചാവക്കാട്: മയക്കുമരുന്ന ഉപയോഗിക്കുന്നത് ചോദ്യം ചെയ്തപ്പോൾ അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ച തമിഴ്നാട സ്വദേശിക്കു കഠിന തടവും പിഴയും.അങ്ങാടിത്താഴത്ത് ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി നാഗരാജനെയാണ് മൂന്നുവർഷം തടവിനും 10000 രൂപ പിഴയടയ്ക്കാനും ചാവക്കാട് സബ് കോടതി ജഡ്ജി കെ.എൻ. ഹരികുമാർ ശിക്ഷിച്ചത്.
അങ്ങാടിത്താഴത്തെ ക്വർട്ടേഴ്സിൽ താമസിക്കുന്ന കോട്ടപ്പടി തേക്കാൾ ഉണ്ണികൃഷ്ണനെയാണ് നാഗരാജൻ കുത്തിയത്.
കഴിഞ്ഞവർഷം ഫെബ്രുവരി രണ്ട ിനാണ് അക്രമം നടന്നത്. ചാവക്കാട് താലൂക്കാശുപത്രിയിലും തുടർന്നു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടിയ ഉണ്ണികൃഷ്ണനു പിഴസംഖ്യയിൽ നിന്നു 6000 രൂപ കൊടുക്കണം.
ലഹരിക്കായി നാഗരാജൻ ചെരിപ്പൊട്ടിക്കുന്ന പശ ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിനെത്തുടർന്ന് പശ ടിൻ തുറക്കാൻ ഉപയോഗിക്കുന്ന കത്തികൊണ്ട ് ഉണ്ണികൃഷ്ണന്റെ മുഖത്ത് കുത്തുകയായിരുന്നു. സംഭവശേഷം നാഗരാജനെ ചാവക്കാട് ബസ് സ്റ്റാൻഡിൽ നിന്നാണ് പിടികൂടിയത്. ഇയ്യാൽ കോയന്പത്തൂരിൽ കൊലപാതകം നടത്തി ഇവിടെ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.