തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വം സംബന്ധിച്ച നിലപാടിൽ മലക്കംമറിഞ്ഞ് ഉമ്മൻ ചാണ്ടി. രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ രാഹുൽ മത്സരിക്കുമെന്ന സൂചന താൻ നൽകിയിട്ടില്ല. മത്സരിക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുകയായിരുന്നു. വരുമോ ഇല്ലയോ എന്ന സൂചന നൽകാൻ രാഹുലിനേ കഴിയൂ എന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
രാഹുല്‍ഗാന്ധി ഒരു സമയത്തും രണ്ടാമതൊരു സീറ്റില്‍ മല്‍സരിച്ചിട്ടില്ല. രണ്ടാമതൊരു സീറ്റില്‍ മല്‍സരിക്കുമെന്ന് അദ്ദേഹം ഇതുവരെ സൂചന പോലും നല്‍കിയിട്ടില്ല. കര്‍ണാടകത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ആവശ്യമുയര്‍ന്നതിന് പിന്നാലെ, കേരളത്തില്‍ നിന്ന് മല്‍സരിക്കണമെന്ന് താന്‍ ആവശ്യം ഉന്നയിക്കുകയാണ് ചെയ്തത്. അതല്ലാതെ രാഹുല്‍ വരുമെന്ന സൂചനയൊന്നും താന്‍ നല്‍കിയിട്ടില്ല.
വരുമെന്ന സൂചന രാഹുല്‍ ഗാന്ധിക്ക് മാത്രമേ നല്‍കാനാകൂ. വയനാട് സീറ്റിന്റെ കാര്യത്തില്‍ വൈകാതെ തന്നെ ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.