കൊല്ലം: എസ്എൻഡിപി യോഗം ഭാരവാഹികള്‍ മത്സരിക്കരുതെന്നത് വ്യക്തിപരമായ അഭിപ്രായമാണെന്ന് വെള്ളാപ്പള്ളി നടേശൻ. തുഷാര്‍ അച്ചടക്കമുള്ള സംഘടനാ നേതാവാണെന്നും ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് അദ്ദേഹം ചെയ്യുമെന്നും എസ്എൻഡിപി ജനറല്‍ സെക്രട്ടറി പറഞ്ഞു.
യോഗം ഭാരവാഹികള്‍ മുന്‍പ് മല്‍സരിച്ചപ്പോള്‍ ദയനീയമായി പരാജയപ്പെട്ടു. അതുകൊണ്ടാണ് ഭാരവാഹികള്‍ മത്സരിക്കരുതെന്ന് പറഞ്ഞത്. വ്യക്തിപരമായ അഭിപ്രായമായിരുന്നു ഇത് അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട്ടിൽ രാഹുല്‍ഗാന്ധി മല്‍സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കും. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കള് കൂടുതല്‍ വോട്ട് ബിജെപിക്ക് ലഭിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.