വയനാട് സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ വീണ്ടും ട്വിസ്റ്റ്. ഇടതുപാര്‍ട്ടികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് എത്തില്ലെന്ന് വ്യക്തമായെങ്കിലും പ്രിയങ്ക ഗാന്ധിയാകും ഇവിടെ മത്സരിക്കുകയെന്ന് സൂചന. പ്രഖ്യാപനം രണ്ടുദിവസത്തിനുള്ളില്‍ ഉണ്ടാകും. അമേഠി സീറ്റ് പ്രിയങ്കയ്ക്കു കൊടുത്തിട്ടു രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്നും അതല്ല, പ്രിയങ്ക വയനാട്ടില്‍ മത്സരിക്കുമെന്നും സൂചന പുറത്തു വരുന്നു.
രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടി മലക്കം മറിഞ്ഞുവെങ്കിലും മറ്റു സീനിയര്‍ നേതാക്കള്‍ ഇന്നുപ്രഖ്യാപനം ഉണ്ടാകുമെന്നു വെളിപ്പെടുത്തുന്നു. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്നു ആദ്യം സൂചിപ്പിച്ചതും ആദ്യം പിന്നോട്ടു പോയതും ഉമ്മന്‍ചാണ്ടിയായിരിക്കെ അദ്ദേഹം വരില്ലെന്ന സൂചന പടര്‍ന്ന സാഹചര്യത്തിലാണ് മറ്റു സീനിയര്‍ നേതാക്കളുടെ വെളിപ്പെടുത്തല്‍. രാഹുല്‍ഗാന്ധി മത്സരിക്കുമെന്ന സൂചന നല്കുന്പോള് തന്നെ പേരു വെളിപ്പെടുത്തി കുരുക്കിലാകാന്‍ നേതാക്കള്‍ തയാറാകുന്നില്ല.
രാഹുല്‍ഗാന്ധിയുടെ കാര്യത്തില്‍ തീരുമാനം എഐസിസി പ്രഖ്യാപിക്കാനിരിക്കെ പെട്ടെന്നു കയറി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതില്‍ ഹൈക്കമാന്‍ഡിനു അതൃപ്തിയുണ്ട്. ഇക്കാര്യത്തില്‍ കേരളനേതാക്കളെ ശകാരിച്ചെന്നാണ് അറിയുന്നത്. ഈ വിഷയത്തില്‍ കേരള നേതാക്കളാണോ പ്രഖ്യാപിക്കേണ്ടതെന്ന ചേദ്യമാണ് ഉയര്‍ന്നത്.
അതു കൊണ്ടു തന്നെ ഇന്നു രാഹുല്‍ഗാന്ധി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാതെ വയനാട്ടിലെ കുറിച്ചു ഒരക്ഷരം മിണ്ടില്ലെന്ന നിലപാടിലാണ് നേതാക്കള്‍. തെരഞ്ഞെടുപ്പുസമയമാണ് പ്രശ്നമുണ്ടാക്കരുതെന്നു പറയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണേന്ത്യയില്‍ മത്സരിക്കുമെന്ന സൂചന പുറത്തു വന്നതോടെയാണ് രാഹുല്‍ഗാന്ധിയുടെ തീരുമാനം വൈകിപ്പിച്ചത്.
ദക്ഷിണേന്ത്യയിലെ പ്രധാന സീറ്റ് നല്കി കര്‍ണാടകയിലേക്കു രാഹുലിനെ കൊണ്ടു പോകുന്നതിനു കര്‍ണാടക കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ബിജെപിയുമായി അതിശക്തമായ മത്സരം നടക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ കര്‍ണാടകയില്‍ എത്തിയാല്‍ കൂടുതല്‍ ശക്തിയും മേല്‍ക്കോയ്മയും സഖ്യകക്ഷികള്‍ക്കു ലഭിക്കുമെന്നു കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയും വെളിപ്പെടുത്തുന്നു.