പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സരിതാ നായര്‍. ഇന്ന് നാമനിര്‍ദേശ പത്രിക വാങ്ങാന്‍ എറണാകുളം കളക്ടറേറ്റില്‍ അവര്‍ എത്തി. താന്‍ ഒരു പാര്‍ട്ടിയുടെയും അടിസ്ഥാനത്തിലല്ല മത്സരിക്കുന്നത്. വ്യക്തിപരമായിട്ട് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇത്തരം ആളുകള്‍ക്കെതിരെ പൊരുതി കൊണ്ടിരിക്കുകയാണ്.
തന്റെ ലക്ഷ്യം ഹൈബി ഈഡനാണ്. ഹൈബി ഈഡനും കെ.സി വേണുഗോപാലും ഉള്‍പ്പെടെ താന്‍ ആരോപണം ഉന്നയിച്ച ആര്‍ക്കെതിരെയും രാഹുല്‍ ഗാന്ധി നടപടിയെടുത്തിട്ടില്ല. അതിനെ ചോദ്യം ചെയ്തുള്ള ഒരു പ്രവര്‍ത്തനമാണ് താന്‍ തെരഞ്ഞെടുപ്പില്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നും സരിത പറഞ്ഞു.