കോട്ടയം: അടുത്ത വേനലിൽ നാട്ടകത്തെ പാടങ്ങളിൽ ഇനി തീപിടിക്കില്ല. തീ പേടിയില്ലാതെ സമീപവാസികൾക്കും ഉറങ്ങാം. മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി കോട്ടയം നഗരസഭയിലെ 31,32,33 വാർഡുകളിലായി 150 ഏക്കറോളം വരുന്ന ചെന്പൻവേലി – കാക്കൂർ പാടശേഖരത്ത് കൃഷിയിറക്കാൻ തീരുമാനമായി.
തരിശുനില കൃഷിക്കായി നാട്ടകത്ത് ജനകീയ കൂട്ടായ്മ യോഗം ചേർന്നു. കെ.അനിൽ കുമാർ യോഗം ഉദ്ഘാടനം ചെയ്തു, എബി കുന്നേപ്പറന്പിൽ അധ്യക്ഷത വഹിച്ചു, എ.സി സുകുമാരൻ, കെ.ജി വിനോദ്, ഷീനാ ബിനു, സൂസൻ കുഞ്ഞുമോൻ, സുരേഷ് ബാബു, സനൽ തന്പി, സി.വിചാക്കോ, ബിനുരാജ്, ശുഭാരാജൻ, രാധാമണി, വിജയമ്മ, രാജുപി.ആർ, സുകുമാരൻ, സേവ്യർ ജോസഫ്, അജിത് കുമാർ, എം.വി നാണപ്പൻ, ബാബു, രവീന്ദ്രൻ, പി.എം തങ്കപ്പൻ, വർഗ്ഗീസ് മാത്യു, പി.ജെ ബാബു, അനിയൻ തുടങ്ങിയവർ പങ്കെടുത്തു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാട്ടകം ഭാഗത്തെ തരിശുനിലത്ത് തീ പടർന്നു പിടിച്ചത്് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. രാത്രിയിലും തീ നിയന്ത്രണ വിധേയമാകാത്തതിനാൽ വീടുകളിൽ കിടന്നുറങ്ങാൻ പോലും കഴിയാതെ ജനം ബുദ്ധിമുട്ടുകയായിരുന്നു. ഫയർഫോഴ്സ് 15 മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീയണച്ചത്. തരിശു നിലത്ത് കൃഷിയിറക്കുന്നതോടെ തീപിടുത്തമെന്ന പേടിയിൽ നിന്ന നാട്ടുകാർ മുക്തരാവും.