ദരിദ്രര്‍ക്ക് പ്രതിമാസം 12,000 രൂപ നല്കാനുള്ള കോണ്‍ഗ്രസ് പ്രകടനപത്രികയെ കവച്ചുവയ്ക്കുന്ന പ്രഖ്യാപനങ്ങളുമായി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക. രാജ്യത്ത് എല്ലാവര്‍ക്കും പ്രതിമാസം 18,000 രൂപ ലഭ്യമാക്കുമെന്ന വാഗ്ദാനവുമായിട്ടാണ് സീതാറാം യെച്ചൂരി പ്രകടനപത്രിക അവതരിപ്പിച്ചത്.
കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഉത്പാദന ചെലവിന്റെ 50 ശതമാനത്തില്‍ കുറയാത്ത വില ഉറപ്പ് വരുത്തും. ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് രണ്ടു രൂപ നിരക്കില്‍ ഏഴ് കിലോ അരി. എല്ലാ കുടുംബത്തിനും പൊതുവിതരണ സംവിധാനം വഴി 35 കിലോ അരി നല്‍കും. സ്വകാര്യ മേഖലയിലെ ജോലികള്‍ക്ക് പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ക്ക് സംവരണ നല്‍കും. അതിസമ്പന്നര്‍ക്ക് അധികനികുതി ഏര്‍പ്പെടുത്തും. ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.