തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ.പ്രതാപൻ ഏപ്രിൽ ഒന്നിന് നാമനിർദ്ദേശപത്രിക സമർപിക്കും. തിങ്കളാഴ്ച്ച രാവിലെ 10ന് കളക്ട്രേറ്റിൽ തൃശൂർ ലോക്സഭാ മണ്ഡലത്തിന്റെ ചുമതലയുള്ള മുഖ്യ തെരഞ്ഞെടുപ്പ് വാരണാധികാരിക്ക് മുൻപാകെയാണ് നാമനിർദേശ പത്രിക സമർപ്പിക്കുക.
ഡിസിസി ഓഫീസിൽ നിന്നും രാവിലെ ഒന്പതിന് യുഡിഎഫ് നേതാക്കളുടേയും, പ്രവർത്തകരുടേയും അകന്പടിയോടെ ചുങ്കം വരെയെത്തും. തുടർന്ന് കളക്ടറേറ്റിലെത്തി നാമനിർദേശ പത്രിക നൽകും.