ചാത്തന്നൂർ: കല്ലുവാതുക്കൽ പഞ്ചായത്തിലെ മീനമ്പലം,പാരിപ്പള്ളി ടൗൺ,കരിമ്പാലൂർ,വരിഞ്ഞം,നടയ്ക്കൽ,അടുതല വാർഡുകളിൽ കഴിഞ്ഞ അഞ്ച് ദിവസമായി ജപ്പാൻ കുടിവെള്ളമെത്താത്തത് നാട്ടുകാരെ വലയ്ക്കുന്നു.കരിമ്പാലൂർ ,മീനമ്പലം വാർഡുകളിൽ പുത്തൻകുളം ടാങ്കിൽ നിന്നും നടയ്ക്കൽ,അടുതല,വരിഞ്ഞം വാർഡുകളിൽ ശീമാട്ടിയിലെ ജെഎസ്എം ടാങ്കിൽ നിന്നുമാണ് വെള്ളമെത്തിക്കുന്നത്.
വെള്ളം ലഭിക്കാതായതോടെ നൂറിലധികം വീട്ടുകാരാണ് ദാഹജലത്തിനായി നെട്ടോട്ടമോടുന്നത്. അവസരം മുതലാക്കിയ കുടിവെള്ള മാഫിയക്കാരിൽ നിന്ന് കൊള്ളവിലയ്ക്ക് വെള്ളം വാങ്ങേണ്ട ഗതികേടിലാണ് നാട്ടുകാർ.അതേസമയം കല്ലുവാതുക്കൽ പഞ്ചായത്തിൽ ജപ്പാൻ കുടിവെള്ളമില്ലാത്തതിനാൽ സമീപ പഞ്ചായത്തുകളിൽ നിന്നാണ് വെള്ളമെത്തിക്കുന്നതെന്ന് വാട്ടർഅതോറിറ്റി ചാത്തന്നൂർ എഇ സന്തോഷ് പറഞ്ഞു.
ശീമാട്ടിയിൽ പൈപ്പ് പൊട്ടിയത് നന്നാക്കിയതായും ഇന്ന് മുതൽ വെള്ളം ലഭിക്കുമെന്നും കരിമ്പാലൂർ,മീനമ്പലം ,പാരിപ്പള്ളി വാർഡുകളിലെ വെള്ളം വിതരണം തടസപ്പെട്ട കാര്യം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.