കുളത്തുപ്പു: നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണത്തില്‍ സാര്‍വത്രിക അഴിമതിയും വിലക്കയറ്റവും ആണെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര് ബാലകൃഷണപിള്ള. കഴിഞ്ഞ യു പി എ സര്‍ക്കാരില്‍ നടന്ന അഴിമതികണ്ട് മടുത്താണ് ജനങ്ങള്‍ ബിജെപിയെ അധികാരത്തില്‍ കയറ്റിയത്.
ബിജെപിയുടെ ഭരണത്തില്‍ ആനുകൂല്യങ്ങള്‍ ലഭിച്ചവര്‍ എല്ലാം കൊടിശ്വരന്മാരാണ്.സാധാരണക്കാര്‍ക്ക് ഈ ഭരണത്തില്‍ യാതൊന്നും ലഭിച്ചിട്ടില്ലെന്നും ആര് ബാലകൃഷണപിള്ള പറഞ്ഞു. കുളത്തുപ്പുഴയില്‍ എൽഡിഎഫ് കൊല്ലം പാര്‍ലമെന്റ് മണ്ഡലം കെ എന്‍ ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംഘടിപ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ആര് ബാലകൃഷണപിള്ള.
കൊല്ലം മണ്ഡലത്തില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി കഴിഞ്ഞ അഞ്ചുവര്‍ഷം ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടികാണിക്കാന്‍ പറഞ്ഞാല്‍ കഴിയില്ല. അങ്ങനെയുള്ള ഒരാളെ വീണ്ടും തെരഞ്ഞെടുക്കണോ എന്നത് ജനം തീരുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രി കെ രാജു, ഇടതുമുന്നണി നേതാക്കളായ പി എസ് സുപാല്‍, എസ് ജയമോഹന്, എം സലിം, കെ അനില്‍കുമാര്‍, എസ് ഗോപകുമാര്‍, അഡ്വ : ജെ സുരേന്ദ്രന് നായര്‍, ആര് കുട്ടന്‍പിള്ള, പി ലൈലാബീവി, ഷീജ, കെ ആര്, ബി രാജീവ്, സന്തോഷ് ജി നായർ. പി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.