കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്രീമതിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ്ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രൻ പിള്ള, പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ. ബേബി, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റ് സുഭാഷിണി അലി, സംസ്ഥാന മന്ത്രിമാർ, ഐഎൻഎൽ അഖിലേന്ത്യ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാൻ എന്നിവർ കണ്ണൂരിലെത്തും.
ഐഎൻഎൽ അഖിലേന്ത്യ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാൻ ഇന്നു രാത്രി 7.30ന് കണ്ണൂർസിറ്റിയിൽ പ്രസംഗിക്കും. അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി ഏപ്രിൽ 20ന് രാവിലെ 10ന് മട്ടന്നൂരും വൈകുന്നേരം നാലിന് കണ്ണൂരും പ്രസംഗിക്കും.
ഏപ്രിൽ രണ്ടിന് ഇരിക്കൂർ, തളിപ്പറന്പ്, അഴീക്കോട് മണ്ഡലങ്ങളിൽ എസ്. രാമചന്ദ്രൻപിള്ള പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് തേർത്തല്ലിയിലും വൈകുന്നേരം 4.30ന് തളിപ്പറന്പ് ടൗൺ സ്ക്വയറിലും 5.30ന് വൻകുളത്ത് വയലിലും നടക്കുന്ന പരിപാടികളിലാണ് എസ്. രാമചന്ദ്രൻപിള്ള പ്രസംഗിക്കുന്നത്
. ഏപ്രിൽ എട്ടിന് തളിപ്പറന്പ്, അഴീക്കോട്, മട്ടന്നൂർ, ധർമടം മണ്ഡലങ്ങളിലെ പരിപാടികളിൽ സുഭാഷിണി അലി പങ്കെടുക്കും. ഏപ്രിൽ 12ന് രാവിലെ 10ന് തളിപ്പറന്പിൽ നടക്കുന്ന പരിപാടിയിൽ പ്രകാശ് കാരാട്ട് പങ്കെടുക്കും. വൈകുന്നേരം നാലിന് ഇരിക്കൂറും അഞ്ചിന് പേരാവൂരും ആറിന് മട്ടന്നൂരും നടക്കുന്ന പരിപാടികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.16ന് വൈകുന്നേരം അഞ്ചിന് അഴീക്കോടും 6.30ന് പേരാവൂരും വൃന്ദാകാരാട്ട് പ്രസംഗിക്കും.
ഏപ്രിൽ രണ്ടിന് പേരാവൂർ, മട്ടന്നൂർ, ഇരിക്കൂർ, തളിപ്പറന്പ്, അഴീക്കോട്, കണ്ണൂർ, ധർമടം മണ്ഡലങ്ങളിലെ വിവിധ പരിപാടികളിൽ മന്ത്രി കെ.ടി. ജലീലും അഞ്ചിന് പേരാവൂർ, തളിപ്പറന്പ്, അഴീക്കോട്, കണ്ണൂർ, ധർമടം എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും പങ്കെടുക്കും. ആറിന് കണ്ണൂർ, അഴീക്കോട്, തളിപ്പറന്പ്, ഇരിക്കൂർ, പേരാവൂർ, മട്ടന്നൂർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ മന്ത്രിമാരായ എ.കെ. ബാലൻ, കെ.കെ. ശൈലജ എന്നിവർ പ്രസംഗിക്കും.
എട്ടിന് മന്ത്രി എ.സി. മൊയ്തീൻ ധർമടം, കണ്ണൂർ, മട്ടന്നൂർ, ഇരിക്കൂർ എന്നിവിടങ്ങളിലും 11ന് വൈകുന്നേരം നാലിന് കണ്ണൂരിലും 5.30ന് ധർമടത്തും എം.എ. ബേബി പ്രസംഗിക്കും.