വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി വരില്ലെന്ന് ഉറപ്പായിട്ടും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ് നേതൃത്വം. രാഹുലിന് പകരം പ്രിയങ്ക ഗാന്ധി വരുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും ആ സാധ്യതയും ഇപ്പോള്‍ കുറഞ്ഞതായി കേരളത്തിലെ നേതാക്കള്‍ പറയുന്നു. അതേസമയം ടി. സിദ്ധിഖിന്റെ സ്ഥാനാര്‍ഥിത്വത്തിന് യാതൊരു ഉറപ്പുമില്ലെന്ന് മലപ്പുറം ഡിസിസിയും പറയുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും ആലപ്പുഴയിലെ സിറ്റിംഗ് എംപി കെ.സി. വേണുഗോപാല്‍ വരുമെന്നാണ് ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നത്.
രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തിയില്ലെങ്കില്‍ ടി. സിദ്ദിഖ് തന്നെ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പില്ലെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി പ്രകാശ് വ്യാഴാഴ്ച്ച രാത്രിയാണ് പറഞ്ഞത്. രാഹുല്‍ ഗാന്ധി വന്നില്ലെങ്കില്‍ ഇപ്പോള്‍ പരിഗണനയിലുള്ള മൂന്ന് പേരോ അതല്ലാതെ മറ്റാരെങ്കിലുമോ ആകാം വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്നും അദ്ദേഹം പറഞ്ഞു.
ആര് സ്ഥാനാര്‍ഥിയാകണമെന്ന് എഐസിസി തീരുമാനിക്കും. ഇതുവരെ ഹൈക്കമാന്‍ഡ് വയനാട്ടിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഹൈക്കമാന്‍ഡിന് മുന്നില്‍ ഒരു അവ്യക്തതയുമില്ല. രാഹുല്‍ എത്തിയില്ലെങ്കില്‍ അണികളില്‍ പ്രയാസവും നിരാശയും ഉണ്ടാകും. അണികള്‍ വൈകാരികമായി തളരും. കാരണം കോണ്‍ഗ്രസിന്റേത് പരസ്പരം വൈകാരിക അടുപ്പമുള്ള പ്രവര്‍ത്തകരാണെന്നും പ്രകാശ് പറഞ്ഞു.