മുംബൈ: വിരാട് കോഹ്ലിയുടെ ഹെൽമറ്റിൽ മറ്റൊരു പൊൻതൂവൽ കൂടി. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നായകനായ വിരാട് കോഹ്ലി ഐപിഎല്ലിൽ 5,000 റൺസ് തികച്ചു. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 46 റൺസ് നേടിയതോടെയാണ് അദ്ദേഹം 5,000 ക്ലബിൽ അംഗമായത്.
സുരേഷ് റെയ്നയ്ക്കുശേഷം 5,000 റൺസ് തികയ്ക്കുന്ന താരമാണ് കോഹ്ലി. ചെന്നൈ സൂപ്പർ കിംഗ്സ് താരമായ റെയ്ന ഈ സീസണിലാണ് നേട്ടം കൈവരിച്ചത്. 177 മത്സരങ്ങളിൽനിന്നായിരുന്നു റെയ്നയുടെ നേട്ടം.
165 മത്സരങ്ങളിൽനിന്നാണ് കോഹ്ലി 5,000 ക്ലബിൽ പേര് എഴുതിച്ചേർത്തത്. നാല് സെഞ്ചൂറിയും 34 അർധസെഞ്ചൂറിയും ഐപിഎല്ലിൽ കോഹ്ലി നേടിയിട്ടുണ്ട്.