കോട്ടയം: കൊടുചൂടിൽ വലയുന്ന ട്രാഫിക് പോലീസുകാർക്ക് കുടിവെള്ളവിതരണം ആരംഭിച്ചു. ജില്ലാ പോലീസ് ചീഫിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ട്രാഫിക് പോലീസിനു രണ്ടു ലിറ്റർ കുടിവെള്ളം നൽകുന്ന പദ്ധതി ആരംഭിച്ചത്. ഇന്നലെ രാവിലെ ജില്ലാ പോലീസ് ചീഫ് ഹരിശങ്കർ ട്രാഫിക് പോയിന്റിൽ നേരിട്ടെത്തി പോലീസുകാർക്ക് ബോട്ടിൽവെള്ളം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു.
നിലവിൽ ഒരു കുപ്പി വെള്ളമാണ് നൽകിയിരുന്നത്. ചൂടു കൂടിയതോടെ ഒരു കുപ്പി വെള്ളം പോലീസുകാർക്ക് തികയാതെ വന്നു. പല പോലീസുകാർക്കും വെള്ളം കുടിക്കാത്തതിനാൽ അസ്വസ്ഥതകൾ ഉണ്ടാകുകയും ചെയ്തിരുന്നു. ഇതാണ് രണ്ടു ലിറ്റർ കുടിവെള്ളം നൽകാൻ തീരുമാനമായത്.