തിരുവനന്തപുരം: മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ. ജി.മാധവൻനായർക്കെതിരെയുള്ള വധഭീഷണിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മ്യൂസിയം പോലീസാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് മാധവൻനായരുടെ വീട്ടിലെ ലെറ്റർബോക്സിൽ ഭീഷണിക്കത്ത് നിക്ഷേപിച്ച നിലയിൽ കണ്ടെത്തിയത്. നിലവിൽ സിഐഎസ്എഫിന്റെ ഗണ്മാൻ ഉൾപ്പെടെയുള്ള സുരക്ഷ അദ്ദേഹത്തിനുണ്ട്.
ഭീഷണി കത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന് പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.മോദി യെയും ഇന്ത്യയെയും സപ്പോർട്ട് ചെയ്യുന്ന മാധവൻനായരെ കൊലപ്പെടുത്തുമെന്നായിരുന്ന ഭീഷണി സന്ദേശം. പാകിസ്ഥാൻ തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പേരിലായിരുന്നു ഭീഷണികത്ത്.