തൃശൂർ: അവധിക്കാലത്തു കേരളത്തിലെ ചുണക്കുട്ടികൾക്കു ഫുട്ബോൾ പരിശീലനം നൽകാൻ സ്പെയിനിലെ രാജ്യാന്തര ഫുട്ബോൾ ലീഗ് ക്ലബ് ലാലിഗ രംഗത്ത്. രജിസ്ട്രേഷൻ അടുത്തദിവസം ആരംഭിക്കും.
ബ്ലാസ്റ്റേഴ്സ്
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും സ്കോർലൈൻ സ്പോർട്സും സംയുക്തമായി നടത്തുന്ന ഫുട്ബോൾ സമ്മർകോച്ചിംഗ് ക്യാന്പ് ഏപ്രിൽ ഒന്നിന് ആരംഭിക്കും. രണ്ടുമാസം നീണ്ടുനില്‍ക്കുന്ന ക്യാന്പ് മേയ് 31 നു സമാപിക്കും. തൃശൂർ ജില്ലയിലെ ആറിനും 16 നും മധ്യേ പ്രായമുള്ള കുട്ടികൾക്കാണ് ക്യാന്പിൽ പ്രവേശനം. രജിസ്ട്രേഷനു 9747973166 എന്ന നന്പറിൽ ബന്ധപ്പെടണം.
കേരളവർമ കോളജ്, കൊടുങ്ങല്ലൂർ എംഇഎസ് അസ്മാബി കോളജ്, പുതുക്കാട് സെന്റ് ആന്റണീസ് സ്കൂൾ, ചാലക്കുടി കാർമൽ സ്കൂൾ, പുറ്റേക്കര സെന്റ് ജോർജ് ഹൈസ്കൂൾ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എന്നിവടങ്ങളാണ് പരിശീലന കേന്ദ്രങ്ങൾ.
സെന്റ് തോമസ് കോളജ്തൃശൂർ സെന്റ് തോമസ് കോളജ് ഫുട്ബോൾ അക്കാദമിയുടെ ആഭിമുഖ്യത്തിൽ എട്ടുമുതൽ 16 വരെ വയസുള്ള ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും ഫുട്ബോൾ പരിശീലനം നൽകും. താൽപര്യമുള്ളവർ ഏപ്രിൽ ഒന്നിനു വൈകുന്നേരം 4.30 നു കിറ്റുമായി തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ എത്തണം. ഫോണ്‍- 7909171179.