അടൂർ: നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ ഭരണ തുടർച്ച നേടുമ്പോൾ പാർലമെന്റിൽ അദ്ദേഹത്തിന് കൂട്ടായി പത്തനംതിട്ടയിൽ നിന്ന് ഒരു പുലി കൂടിയുണ്ടാകുമെന്ന് സുരേഷ് ഗോപി എംപി. എൻഡിഎ അടൂർ മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. അദ്ദേഹം.
കേരളത്തിലെ ഏറ്റവും സവിശേഷ മണ്ഡലമായി പത്തനംതിട്ടയും സവിശേഷ സ്ഥാനാർഥിയായി കെ. സുരേന്ദ്രനും മാറി. വിശ്വാസ സമൂഹത്തോടു കേരള സർക്കാർ ചെയ്ത കൊടുംപാതകത്തിനെതിരെ മതത്തിനും വർഗത്തിനുമതീതമായി വോട്ടുകളുടെ ഏകീകരണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ എൻഡിഎ അടൂർ നിയോജക മണ്ഡലം ചെയർമാൻ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് എം.എസ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ടി.ആർ. അജിത്ത് കുമാർ, വിനയചന്ദ്രൻ, ഷാജി.ആർ നായർ, അനിൽ നെടുംമ്പള്ളി എന്നിവർ പ്രസംഗിച്ചു.