തിരുവനന്തപുരം: വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയെ നിശ്ചയിക്കാൻ വൈകുന്നതിന്‍റെ കാരണം സിപിഎമ്മാണെന്ന മുല്ലപ്പളളി രാമചന്ദ്രന്‍റെ പ്രസ്താവനയ്ക്കെതിരേ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. വയനാട് സ്ഥാനാർഥി നിർണയം വൈകുന്നത് സിപിഎമ്മിന്‍റെ തലയിൽ കെട്ടേണ്ടെന്ന് ബേബി പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ കഴിവുകേടാണ് സ്ഥാനാർഥി പ്രഖ്യാപനം വൈകാൻ കാരണമെന്നും അദ്ദേഹം ആരോപിച്ചു.
വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിന് ചില പാർട്ടികൾ തടസം നിൽക്കുകയാണെന്നും വരും ദിവസങ്ങളിൽ അക്കാര്യം വ്യക്തമാക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു.
ഇതിന് മറുപടിയായാണ് കോണ്‍ഗ്രസിനെതിരേ ബേബി നിലപാടെടുത്തത്. വയനാട്ടിൽ ആര് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാൻഡ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.