കൊല്ലം : കൊല്ലത്തെ കശുവണ്ടി മേഖലയിലെ പ്രതിസന്ധികൾ മുതലെടുത്തുകൊണ്ടാരംഭിച്ച കാഷ്യു ബോർഡ് തൊഴിലാളികൾക്കൊരുബാദ്ധ്യതയായി മാറിക്കൊണ്ടിരിക്കുന്നതായി യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.
കാഷ്യു കോർപ്പറേഷൻ കാപെക്സും ഈ-ടെന്ററിലൂടെ കുറ്റമറ്റരീതിയിൽ തോട്ടണ്ടി ശേഖരണം നടത്തുന്പോഴാണ് കാഷ്യു ബോർഡ് പുറത്തുനിന്ന് തോട്ടണ്ടി ശേഖരിക്കുന്നത്. കാഷ്യു ബോർഡിലെ അഴിമതി കശുവണ്ടി തൊഴിലാളികൾ തിരിച്ചറിയണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
ചവറയിലെ കശുവണ്ടി തൊഴിലാളികൾ സംസ്ഥാന സർക്കാരിന്റെ ഈ പൊള്ളത്തരങ്ങൾ തിരിച്ചറിയുമെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് എതിരായി വിധിയെഴുത്ത് നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.