തിരുവനന്തപുരം: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തില്‍നിന്നു ക്രൂരമായി മര്‍ദനമേറ്റ കുട്ടിയുടെ പിതാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. അദ്ദേഹത്തിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി.
കഴിഞ്ഞ വര്‍ഷം മേയില്‍ ആണ് കുട്ടിയുടെ പിതാവ് മരിച്ചത്. ഹൃദയാഘാതമാണെന്ന നിഗമനത്തില്‍ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു.10 വര്‍ഷം മുന്‍പാണ് സംഭവത്തില്‍ ഉള്‍പ്പെട്ട യുവതിയെ ഇയാൾ വിവാഹം ചെയ്തത്.
അരുണിനു കടം കൊടുത്ത 4000 രൂപ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ടു കുട്ടിയുടെ പിതാവുമായി തര്‍ക്കമുണ്ടായിയിരുന്നു. അതിനുശേഷം അരുണിനെ മണക്കാട് ഉള്ള വീട്ടില്‍ കയറ്റില്ലായിരുന്നു. ബന്ധുക്കളും ഇയാളുമായി വലിയ അടുപ്പം പുലര്‍ത്തിയിരുന്നില്ല.
പിന്നീട് കഴിഞ്ഞവര്‍ഷം കുട്ടിയുടെ പിതാവ് മരിച്ചപ്പോഴാണ് അരുണ്‍ വീണ്ടും ഈ വീട്ടിലേക്ക് എത്തിയത്. ഈ സമയം ഇവിടെയുണ്ടായിരുന്ന യുവതിയുമായി അരുണ്‍ അടുത്തു കൂടി ബന്ധം സ്ഥാപിക്കുകയായിരുന്നു.