മഞ്ജിലി എന്ന ചിത്രമാണ് അടുത്തതായി തിയറ്ററുകളിലെത്തുന്ന സാമന്തയുടെ ചിത്രം. അത് കഴിഞ്ഞ് റിലീസിനെത്തുന്ന ഓ ബേബി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചുകഴിഞ്ഞു. നന്ദിനി റെഡ്ഢിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ സാമന്തയുടെ കഥാപാത്രമാണ് ഇപ്പോൾ പ്രേക്ഷകരെ അന്പരപ്പിക്കുന്നത്.
റാവു രമേഷും രാജേന്ദ്ര പ്രസാദുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിൽ റാവു രമേശിന്റെ അമ്മയുടെ വേഷത്തിലാണത്രെ സാമന്ത ചിത്രത്തിലെത്തുന്നത്. തീർത്തുമൊരു വ്യത്യസ്ത കഥാപാത്രമാണിതെന്നും അഭിനയ സാധ്യത ഏറെയുണ്ടെന്നും സാമന്ത പറഞ്ഞു എന്നാണ് അറിയുന്നത്.
റാവു രമേശിന്റെ അമ്മയായി അഭിനയിക്കുന്നു എന്നു പറഞ്ഞാൻ അതിനർഥം അന്‍പതു വയസുകാരന്റെ അമ്മയായി സാമന്ത അഭിനയിക്കുന്നു എന്നു തന്നെ. കരിയറിൽ മാത്രമാണ്രതേ സാമന്ത ഇപ്പോൾ ശ്രദ്ധിക്കുന്നത്. മികവുറ്റ വേഷങ്ങളിൽ മാത്രമാണിപ്പോൾ സാമന്തയുടെ ശ്രദ്ധ.
ഗ്ലാമർ വേഷങ്ങൾ സാമന്ത ഉപേക്ഷിച്ചുവെന്നാണ് കേൾക്കുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ നോക്കിയെടുത്ത് അഭിനയിക്കുകയാണ് താരമിപ്പോൾ. യു ടേണ്‍ മുതലിങ്ങോട്ട് ഓരോ ചിത്രങ്ങളിലും സാമന്ത പ്രേക്ഷകരെ അതിശയിപ്പിച്ചുകൊണ്ടിരിക്കുകയാണ്.