ജാൻവി കപൂർ ഇരട്ടവേഷത്തിൽ എത്തുന്നു. ദിനേഷ് വിജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് രൂഹ്-അഫ്സ എന്നാണ്. റൂഹി, അഫ്സാന എന്നീ കഥാപാത്രങ്ങളെയാണ് ജാൻവി അവതരിപ്പിക്കുന്നത്.
രാജ് കുമാർ റാവു, വരുണ്‍ ശർമ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജൂണിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2020 മാർച്ചിൽ ചിത്രം തീയറ്ററുകളിലെത്തും.