ന്യൂഡൽഹി: ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രസർക്കാർ വീണ്ടും നീട്ടി. സെപ്റ്റംബർ 30 വരെ ആറുമാസത്തേക്കാണ് നീട്ടിയതെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പത്രക്കുറിപ്പിൽ അറിയിച്ചു.
അതേസമയം, ഈ സാന്പത്തിക വർഷം മുതൽ റിട്ടേണ്‍ ഫയൽ ചെയ്യുന്പോൾ ആധാർ നന്പറുമായി പാൻ ബന്ധിപ്പിച്ചിരിക്കണമെന്നത് ആദായനികുതി വകുപ്പ് നിർബന്ധമാക്കി. ഏപ്രിൽ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരും.
ഇത് ആറാം തവണയാണ് വ്യക്തികൾക്ക് ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി കേന്ദ്ര സർക്കാർ നീട്ടിനൽകുന്നത്. കഴിഞ്ഞ ജൂണിൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, മാർച്ച് 31-നു മുന്‍പ് ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കണമെന്നു നിർദേശിച്ചിരുന്നു.
റിട്ടേണ്‍ സമർപ്പിക്കുന്നവർക്ക് പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള വിവിധ വഴികൾ ആദായനികുതി വകുപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.